Latest News

റഷ്യന്‍ സുന്ദരിയെ ഭാര്യയാക്കിയതിന് പിന്നാലെ മലേഷ്യന്‍ രാജാവിന് കിരീടം തെറിച്ചെങ്കിലും അടങ്ങാത്ത പ്രണയം, കുഞ്ഞിനെ മലേഷ്യയുടെ ഭാവി രാജാവാക്കാന്‍ മോഡലിന്റെ നീക്കം

2019-07-20 03:12:27am |

നവംബറില്‍ മോസ്‌കോയില്‍ വെച്ചാണ് 49-കാരനായ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനും മോഡലും നീലച്ചിത്ര നായികയുമായ റഷ്യന്‍ സ്വദേശി 25-കാരിയായ ഒക്‌സാന വ്യോവോഡിനയെ വിവാഹം കഴിച്ചത്. 2015-ലെ മിസ് മോസ്‌കോയാണ് ഒക്‌സാന വ്യോവോഡിന. ഇരുവരും തമ്മിലുള്ള വിവാഹ ശേഷം ഇദ്ദേഹം തന്റെ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചശേഷമാണ് ഒക്‌സാന വ്യോവോഡിനയെ സുല്‍ത്താന്‍ വിവാഹം കഴിച്ചത്. തന്റെ മകനെ മലേഷ്യയുടെ ഭാവി രാജാവാക്കാനുറച്ചിരിക്കുകയാണ് ഒക്‌സാനയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ മേയില്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞ് പിറന്നു. ഇസ്മയീല്‍ ലിയോണ്‍ എന്ന് പേരിട്ട കുഞ്ഞ് ഭാവിയില്‍ കെലാന്തണിന്റെ ഭരണാധികാരിയും മലേഷ്യയുടെ രാജാവുമാകുമെന്നാണ് ഒക്‌സാന അവകാശപ്പെടുന്നത്. ഒക്‌സാന ഗര്‍ഭിണിയായ ശേഷം ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടായെന്ന രീതിയില്‍ റഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതെല്ലാം നിരാകരിക്കുന്നതാണ് ഒക്‌സാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. കുടുംബത്തെയും കുഞ്ഞിനെയും നോക്കുന്നതിനാണ് താനിപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അടുത്തിടെ ഒരു പോസ്റ്റില്‍ ഒക്‌സാന അഭിപ്രായപ്പെട്ടിരുന്നു.

2017ല്‍ യൂറോപ്പില്‍ വച്ചാണ് താനും സുല്‍ത്താനും കണ്ടുമുട്ടിയതെന്ന് ഒക്‌സാന പറഞ്ഞു. ജേക്കബ് അരാബോ എന്ന ജൂവലറിയുടമയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. മലേഷ്യയുടെ രാജാവെന്ന നിലയിലാണ് സുല്‍ത്താന്‍ ഒക്‌സാനയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്. മോസ്‌കോയിലെ രാജ്ഞിയെന്ന പേരില്‍ തമാശ പറഞ്ഞുകൊണ്ട് തുടങ്ങിയ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലേക്കും. ഒക്‌സാനയുടെ പഴയ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ, സുല്‍ത്താനു നേരെ വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് സുല്‍ത്താന്‍ അധികാരമൊഴിഞ്ഞ് ഒക്‌സാനയുമൊത്തു ജീവിക്കാന്‍ തീരുമാനിച്ചത്. തനിക്കു വേണ്ടി ജീവിതം 100 ശതമാനവും അര്‍പ്പിക്കാന്‍ തയ്യാറുള്ള സ്‌നേഹനിധിയാണ് ഭര്‍ത്താവെന്ന് ഒക്‌സാന പറയുന്നു.