Latest News

വിമാനത്തിലേക്കെന്ന് ഓര്‍ത്ത് കണ്‍വെയര്‍ ബല്‍റ്റില്‍ കയറി; യുവതിക്ക് പറ്റിയ അബദ്ധത്തില്‍ ചിരിയടക്കാനാവാതെ സോഷ്യല്‍ ലോകം

2019-07-22 01:43:49am |

ആദ്യമായി വിമാനയാത്ര നടത്തുന്നവര്‍ക്ക് എല്ലാം ഒരു ആശ്ചര്യമായിരിക്കും ആ യാത്ര. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ ചിലര്‍ക്ക് അബദ്ധങ്ങളും ഉണ്ടാകാറുണ്ട്. ആദ്യമായി വിമാനയാത്രയ്ക്ക് എത്തിയ ഒരു യുവതിക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തിനുള്ളിലേയ്ക്ക് പോകുന്നതിന് ലഗ്ഗേജുകള്‍ കയറ്റിവിടുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയ യുവതിയുടെ വീഡിയോ ആണ് ചിരി പടര്‍ത്തിയത്.

ചെക്ക്-ഇന്‍ കൗണ്ടറില്‍ നിന്ന് യുവതി നേരെ കയറിയത് കണ്‍വെയര്‍ ബെല്‍റ്റിലേക്കായിരുന്നു. സാധനങ്ങള്‍ കൊണ്ടു പോകുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയതോടെ കാലിടറി യുവതി വീഴുകയായിരുന്നു. അപ്പോള്‍ തന്നെ അടുത്തുള്ളവര്‍ ഓടിയെത്തി യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എയര്‍പോര്‍ട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

Just when I think I’ve seen all the various symptoms of ‘Airport Brain’ some passengers seem to suffer from when flying...this was at New Istanbul Airport...pic.twitter.com/dzwDiOj4yf

— Alex Macheras (@AlexInAir) July 12, 2019