Latest News

അരനൂറ്റാണ്ട്​ മുമ്പ്​ അപ്രത്യക്ഷമായ ഫ്രഞ്ച്​ മുങ്ങിക്കപ്പൽ ക​ണ്ടെത്തി! മു​ങ്ങി​ക്ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത് 2370 മീ​റ്റ​ർ ക​ട​ലി​ൽ താ​ഴ്​​ന്ന​നി​ല​യിൽ

2019-07-23 01:59:27am |

മാ​ഴ്​​സെ: 51 വ​ർ​ഷം മു​മ്പ്​ ​മെ​ഡി​റ്റ​റേ​നി​യ​ൻ സമു​ദ്രത്തിൽ കാ​ണാ​താ​യ ഫ്ര​ഞ്ച്​ മു​ങ്ങി​ക്ക​പ്പ​ൽ ക​​ണ്ടെ​ത്തി. ഫ്ര​ഞ്ച്​ തു​റ​മു​ഖ​മാ​യ ടൗ​ലോ​നി​​െൻറ 45 കി.​മീ കി​ഴ​ക്കു​മാ​റി​ 2370 മീ​റ്റ​ർ ക​ട​ലി​ൽ താ​ഴ്​​ന്ന​നി​ല​യി​ലാ​ണ്​ മു​ങ്ങി​ക്ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ഫേ​ലാ​റ​ൻ​സ്​ പാ​ർ​ലി അ​റി​യി​ച്ചു. 1968 ജ​നു​വ​രി 17നാ​ണ്​ ടൗ​ലോ​ൻ തു​റ​മ​ഖു​ത്തു​നി​ന്ന്​ 52 നാ​വി​ക​രെ​യു​മാ​യി ‘മി​ന​ർ​വെ’ മു​ങ്ങി​ക്ക​പ്പ​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. തു​ട​ർ​ന്ന്​ അ​​ര​നൂ​റ്റാ​ണ്ടോ​ള​മാ​യി സ​ർ​ക്കാ​റും സ്വ​കാ​ര്യ ക​മ്പ​നി​ക​ളും ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം തി​ര​ച്ചി​ൽ ഏ​റ്റെ​ടു​ത്ത യു.​എ​സ്​ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ഒാ​ഷ​ൻ ഇ​ൻ​ഫി​നി​റ്റി​യു​ടെ വെ​ള്ള​ത്തി​ന​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ഡ്രോ​ണു​ക​ളും കാ​മ​റ​ക​ളു​മു​ള്ള ‘സീ​ബേ​ഡ്​ ക​ൺ​സ്​​ട്ര​ക്​​ട​ർ’ അ​ന്വേ​ഷ​ണ ക​പ്പ​ലാ​ണ്​ മു​ങ്ങി​ക്ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ങ്ങി​ക്ക​പ്പ​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ന​ശി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തി​ന​ു മു​ക​ളി​ൽ സ​മു​ദ്രോ​പ​രി​ത​ല​ത്തി​ൽ മി​ന​ർ​വെ​ക്ക്​ അ​വ​സാ​ന യാ​ത്രാ​മൊ​ഴി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഫ്ര​ഞ്ച്​ സ​ർ​ക്കാ​ർ.