Latest News

മനുഷ്യക്കടത്തും മയക്കുമരുന്നും; . യു.എസ്-മെക്സിക്കൻ അതിർത്തിയിൽ പെൻഡിൽടൺ ബേസ് ക്യാമ്പിൽ16 യു.എസ് സൈനികർ അറസ്റ്റിൽ!

2019-07-26 02:29:58am |

വാഷിങ്ടൺ: മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ 16 അമേരിക്കൻ സൈനികർ അറസ്റ്റിൽ. യു.എസ്-മെക്സിക്കൻ അതിർത്തിയിൽ നിന്നും ഒരു മണിക്കൂർ അകലെയുള്ള പെൻഡിൽടൺ ബേസ് ക്യാമ്പിൽ ബറ്റാലിയൻ രൂപീകരണത്തിനിടെയാണ് അറസ്റ്റ്.

ഒരു മനുഷ്യക്കടത്ത് കേസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണ് നടപടിയെന്ന് യു.എസ് സേനയുടെ പ്രസ്താവനയിൽ പറയുന്നു. ഈ മാസം ആദ്യം ക്യാമ്പിലെ രണ്ട് സൈനികർ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിർത്തി കടത്തവെ പിടിയിലായിരുന്നു. ഈ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് കൂടുതൽ നടപടി ഉണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്.