Latest News

റഷ്യന്‍ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത്‌ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍, സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്‌

2019-08-02 02:13:19am |

മോസ്‌കോ: മോഡലും ഡോക്‌ടറുമായ യുവതിയെ റഷ്യയില്‍ കഴുത്തറുത്തു കൊന്ന്‌ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്‌റ്റഗ്രാം മോഡല്‍ ഏകതരീന കാരാഗ്ലനോവ(24) യാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്‌ അറിയിച്ചു.

മോസ്‌കോയിലെ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന കാരാഗ്ലനോവയെ ഏതാനും ദിവസങ്ങളായി കാണ്‍മാനില്ലായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ കാരാഗ്ലനോവ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ മുറിയില്‍ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ ശനിയാഴ്‌ച മൃതദേഹം കണ്ടെത്തിയത്‌. കഴുത്തിനേറ്റ മുറിവാണു മരണകാരണമെന്നു പോലീസ്‌ പറഞ്ഞു. ഇന്‍സ്‌റ്റഗ്രാമില്‍ ഏറെ പ്രശസ്‌തയായ യുവ മോഡലിനെ 92,000 പേര്‍ പിന്തുടര്‍ന്നിരുന്നു. യുവതിയെ കാണാതാകുംമുമ്പ്‌ മുന്‍ കാമുകന്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നതായി സൂചനയുണ്ട്‌.