Latest News

ചെന്നൈയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കൊന്നു; മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി

2018-01-12 02:57:21am |

ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ചെന്നൈയിലെ ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്‌വീലര്‍ നായ്ക്കളാണ് ഗൗരിയെ കടിച്ചു കൊന്നത്. മരിച്ച വൃദ്ധയും ഭര്‍ത്താവ് ചന്ദ്രശേഖറിനൊപ്പമാണ് താമസിച്ചിരുന്നു. ഇതേ കെട്ടിടത്തില്‍ തന്നെ മുകള്‍ നിലയിലാണ് മകന്‍ സന്തോഷും കുടുംബവും താമസിച്ചിരുന്നത്.

മകന്റെ കുടുംബവുമായി നായ്ക്കള്‍ വളരെ സൗഹൃദത്തിലാണ് പെരുമാറിയിരുന്നത്. എന്നാല്‍ ഗൗരിയും ഭര്‍ത്താവും നായ്ക്കളോട് അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ മകന്റെ വീടിന്റെ ടെറസില്‍ എത്തിയപ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചത്. നായ്ക്കള്‍ ടെറസിലുണ്ടെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം മുഖം കടിച്ചു പറിച്ച നിലയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഗൗരിയെ നായ്ക്കള്‍ ആക്രമിച്ചുവെങ്കിലും ടെറസില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. മാനസിക പ്രയാസം അനുഭവിച്ചിരുന്നയാളാണ് മരിച്ച ഗൗരിയെന്നും ബന്ധുക്കളെ ഉദ്ധരിച്ച് പോലീസ് വ്യക്മാക്കി.