Latest News

മണി മാര്‍ക്കറ്റിങ്ങും, നാഗ മാണിക്യവും കൈ പൊള്ളിച്ചു: കള്ളനോട്ട് സംഘത്തിലേക്ക് സീരിയല്‍ നടിയേയും കുടുംബത്തേയും എത്തിച്ചത് "സ്വാമി" ബിജു

2018-07-06 03:03:06am |

കൊച്ചി: സീരിയല്‍ നടി സൂര്യ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ സീരിയല്‍-സിനിമ രംഗത്തെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സിനിമ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി എന്നു വിളിപ്പേരുള്ള ബിജുവിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കള്ളനോട്ടടി സംഘത്തിന് നടിയും കുടുംബത്തേയും പരിചയപ്പെടുത്തിക്കൊടുത്തത് ബിജുവാണ്.

സാമ്പത്തികഭദ്രതയുള്ള ഇവരുടെ കുടുംബത്തിന്റെ ആഢംബര ജീവിതമാണ് നിലവിട്ട അവസ്ഥയിലേക്ക് എത്തിച്ചത്. പിന്നാലെ മണി മാര്‍ക്കറ്റിങ്ങും, നാഗ മാണിക്യം എന്നീ എളുപ്പ മാര്‍ഗ്ഗങ്ങളിലേക്ക് കടന്നുവെങ്കിലും കൈപൊള്ളിയതോടെ ഒടുവില്‍ കള്ളനോട്ടടിയിലേക്ക് തിരിയുകയായിരുന്നു. വീട് ജപ്തിയുടെ വക്കിലെത്തി നില്‍ക്കവെയാണ് കള്ളനോട്ടടിയില്‍ എത്തിപ്പെടുന്നത്.

ഒളിവിലുള്ള ബിജുവിനായി പോലീസ് വലവിരിച്ചിരിക്കുകയാണ്. ഇയാളെ പിടികുടിയാല്‍ മാത്രമേ സിനിമ-സീരിയല്‍ മേഖലയുമായി കള്ളനോട്ട് സംഘത്തിന് എശന്തങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനാകൂ. ബിജു സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.