Latest News

നിക്കാഹ് കിനാവ് കണ്ട ഗസാല; എല്ലാം തകർത്തത് ആ ശപിക്കപ്പെട്ട നിമിഷം; കരുണവേണം ഈ കല്യാണപ്പെണ്ണിന്

2019-05-15 02:04:11am |

നിക്കാഹിന് നാളെണ്ണി കാത്തിരിപ്പായിരുന്നു അവൾ... അപകടത്തിൽ കാലുകൾ തകർന്ന് ചോരയിൽ കുളിച്ച് ആശുപത്രിയിലേക്ക് പോകുമ്പോഴും കൈകളിലെ മൈലാഞ്ചി ചോപ്പ് അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എല്ലാ സ്വ്പനങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് തകർത്തു കളഞ്ഞ ആ നിമിഷത്തെ ശപിക്കപ്പെട്ട നിമിഷമെന്ന് തന്നെ വിളിക്കണം. ഒരു പെണ്ണിന്റെ സ്വപ്നങ്ങളെ നിമിഷാർദ്ധം കൊണ്ട് തുലച്ചു കളഞ്ഞ ശപിക്കപ്പെട്ട നിമിഷം!

ഗസാലയുടെ പുഞ്ചിരിക്കുന്ന ഫൊട്ടോയും അപകടത്തിൽ കാലുകൾ തകർന്ന് ബോധമറ്റ് കിടക്കുമ്പോഴുള്ള കാഴ്ചയും കണ്ടാൽ ചങ്കുപൊടിയും. വിധി ഇത്രമേൽ ക്രൂരമാണോ എന്ന് ചിന്തിച്ച് മനസു മരവിച്ചു പോകും. അവളുടെ സ്വപ്നങ്ങൾതകർക്കുമാറ് എന്ത് അനർത്ഥമാണ് ആ ജീവിതത്തിൽ സംഭവിച്ചത്. ദിനങ്ങൾ കുറച്ചു പുറകോട്ടു പോകണം അക്കഥയറിയാൻ.

ബംഗളുരുവിലേക്കുള്ള ഒരു ബസ് യാത്രയാണ് തലവിധി മാറ്റിയെഴുതിയത്. ഇടയ്ക്ക് ബസ് ബ്രേക്ക് ഡൗണായപ്പോൾ പുറത്തേക്ക് ഇറങ്ങാനൊരുങ്ങുകയായുരുന്നു ഗസാലയും ചങ്ങാതിമാരും. പൊടുന്നനെ ചീറിപ്പാഞ്ഞെത്തിയ ട്രക്ക് ആ ബസിന്റെ പുറകു വശം ഇടിച്ചു തകർത്തു. കൂട്ടത്തിൽ ബസിലുണ്ടായിരുന്ന ഗസാലയ്ക്ക് പരിക്കേറ്റ്, ഗുരുതരമായി തന്നെ.

g5

അപകടത്തിൽ ഗസാലയുടെ കാലിനാണ് പരിക്കേൽക്കുന്നത്. പരിക്കേറ്റ് ചോരയിൽ പിടഞ്ഞെത്തിയ ഗസാലയ്ക്ക് ബോധം പോലും ഒരു വേള നഷ്ടപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ അവളുടെ കാലുകൾ തകർന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോഴും കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. രക്തസമ്മർദ്ദം മാറി മറിഞ്ഞു കൊണ്ടേയിരിന്നു. അടിയന്തരമായി നാലു ബോട്ടിൽ രക്തം വേണമെന്ന ഡോക്ടറുടെ അറിയിപ്പ് വന്നതോടെ അതിനു വേണ്ടിയുള്ള നെട്ടോട്ടം. പക്ഷേ ശരിക്കുമുള്ള പരീക്ഷണം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ഗസാലയുടെ ഒരു കാല് പൂർണമായും ഞെരിഞ്ഞമർന്നു. വൃക്കയുടെ സ്വഭാവിക പ്രവർത്തനത്തെ ബാധിക്കുന്ന റെന്റെൽ ട്യൂബുലർ അസിഡോസിസ് എന്ന ശാരീരിക അവസ്ഥിലേക്കു വരെയെത്തി ഗസാല. മരുന്നുകൾ പോലും ഏൽക്കാത്ത വിധമുള്ള ഇൻഫെക്ഷനും വേദനയും വേറെ. ചുരുക്കത്തിൽ നരക തുല്യമായ ജീവിതം.

g3

രണ്ട് ലക്ഷം രൂപയുടെ അടിയന്തര സർജറിക്കാണ് ഗസാലയെ വിധേയയാക്കിയത്. പക്ഷേ അവിടം കൊണ്ടും അവസാനിച്ചില്ല വേദനയുടെ ആഴം. കാര്യങ്ങള്‍ പഴയ പടി ആകണമെങ്കിൽ ഇനിയും രണ്ട് ലക്ഷം രൂപ ചെലവു വരുന്ന മറ്റൊരു ഓപ്പറേഷൻ കൂടി നടത്തണമെന്നാണ് ഡോക്ടർമാരുടെ അറിയിപ്പ്. ഉപ്പ മരിച്ചു പോയ ഗസാഗലയുടെ കുടുംബം നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുമ്പോഴാണ് ഇടിത്തീ പോലെ ഇങ്ങനെയൊരു പരീക്ഷണം. ബാധ്യതകൾക്കിടയിലും ഗസാലയുടെ കല്യാണത്തിന് ഇത്തിരി സമ്പാദ്യം ചേർത്ത് സ്വരുക്കൂട്ടുമ്പോഴാണ് അപകടവും തുടർന്നുള്ള ഭീമമായ ചികിത്സ ചെലവുകളും ഇടിത്തീ പോലെ വന്നു വീഴുന്നത്.

g1

പ്രതീക്ഷയറ്റ നിമിഷത്തിൽ ഗസാല കൈനീട്ടുകയാണ്....ഉറവ വറ്റാത്ത സുമനസുകൾക്കു മുന്നിലേക്ക്...ആശുപത്രിയിലെ കുടുസു മുറിക്കുള്ളിലിരുന്ന് അവളിപ്പോഴും സ്വപ്നം കാണുന്നു നിക്കാഹിന്റെ ആ സുന്ദര സുദിനം...

g2