ഒരുമിച്ചുള്ള 35 വര്‍ഷത്തെ ജീവിതത്തിന് ശേഷം ഭാര്യ ഉപേക്ഷിച്ച് പോയി; സെക്‌സ് ഡോളിന് ഭാര്യയുടെ മുഖം വേണമെന്ന് ആവശ്യം; ഭാര്യയ്‌ക്കൊപ്പമല്ലാതെ മറ്റാര്‍ക്കൊപ്പവും കിടക്കപങ്കിട്ടിട്ടില്ലെന്നും കോടീശ്വരന്‍

2019-07-05 01:48:47am |

കോടീശ്വരനായ ഒരാള്‍ ലൈംഗിക പാവകള്‍ ഉണ്ടാക്കുന്ന കമ്പനിക്ക് അയച്ച മെയിലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ മുന്‍ ഭാര്യയുടെ മുഖവും ആകൃതിയുമുള്ള സെക്‌സ് ഡോള്‍ വേണമെന്നാണ് ഇയാളുടെ ആവശ്യം. കാരണം മറ്റൊന്നുമല്ല താന്‍ ഭാര്യയോടൊപ്പം മാത്രമേ കിടക്കപങ്കിട്ടിട്ടുള്ളുവെന്നും മെയിലില്‍ പറയുന്നു.

2017 അവസാനത്തോടെയാണ് ഭാര്യതന്നെ ഉപേക്ഷിച്ച് പോകുന്നത്. 35 വര്‍ഷം ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഇനിയും നിങ്ങളെ സ്‌നേഹിക്കാനാകില്ലെന്ന് പറഞ്ഞാണ് ഭാര്യ പോയതെന്ന് യുവാവ് സെക്‌സ് ഡോള്‍ കമ്പനിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. എത്രയൊക്കെ പണമുണ്ടെങ്കിലും ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ സങ്കടത്തില്‍ നിന്നും കരകയറാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ ഭാര്യയ്ക്ക് ഒപ്പം മാത്രമാണ് കിടക്ക പങ്കിട്ടിട്ടുള്ളത്. ആ സ്ഥാനത്ത് മറ്റാരെയും സങ്കല്‍പ്പിക്കാനാവില്ല. ഭാര്യ തന്റെ ജീവിതത്തില്‍ വന്നതിന് ശേഷമാണ് താന്‍ കോടീശ്വരനായത്. എല്ലാ ഭാഗ്യങ്ങളും ലഭിച്ചത്. എന്നാല്‍ മറ്റൊരാളെ മുന്‍ഭാര്യയെ പോലെ തനിക്ക് വിശ്വസിക്കാനാവില്ല്. സെക്‌സ് ഡോളിനൊപ്പം ബന്ധത്തിലേര്‍പ്പെടുമ്പോള്‍ തനിക്ക് ഭാര്യയുടെ മുഖം തന്നെ കാണെണമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല ഭാര്യയുടെ വിവരണവും അദ്ദേഹം നല്‍കി. മാത്രമല്ല ഭാര്യയുടെ നൂറ് കണക്കിന് ചിത്രങ്ങളും ഇദ്ദേഹം കമ്പനിക്ക് അയച്ചുകൊടുത്തു. പണം എത്രയായാലും അത് തനിക്ക് വിഷയമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.