കവന്‍ട്രി റീജിയണല്‍ ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ

2017-06-18 08:24:48am | ഫാ. ബിജു കുന്നയ്ക്കാട്ട്

കവന്‍ട്രി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ കണ്‍വന്‍ഷന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക കണ്‍വന്‍ഷന് നാളെ (തിങ്കള്‍ – 19) കവന്‍ട്രി റീജിയണില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വന്‍ഷനില്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കും. റവ. ഫാ. സോജി ഓലിക്കല്‍, റവ. ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍, ഫാ. ജെയ്സണ്‍ കരിപ്പായി, ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഏകദിന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കവന്‍ട്രി റീജിയന് കീഴിലുള്ള എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികളേവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായും ജനറല്‍ കണ്‍വീനര്‍ ഫാ. ജെയ്സണ്‍ കരിപ്പായി അറിയിച്ചു.

വിലാസം:

Holy Cross And St. Francis Church, 1 Signal Hayes Road, Walmley, B76 2RS