സൈന്‍പോസ്റ്റ് 2017 ‘ ആണ്‍കുട്ടികള്‍ക്കുള്ള ദൈവവിളി ക്യാമ്പ് ജൂലൈ 3 ,4 തീയതികളില്‍

2017-06-18 08:31:54am | ഫാ. ബിജു കുന്നയ്ക്കാട്ട്

ബോളിംഗ്ട്ടന്‍: ദൈവവിളി കണ്ടെത്തുവാനും അതിന് മനസിനെ പ്രാപ്തമാക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവവിളി വിവേചന ബോധവല്‍ക്കരണ ക്യാമ്പ് നടത്തപ്പെടുന്നു. ജൂലൈ മൂന്നിന് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ചു ചൊവാഴ്ച വൈകുന്നേരം നാല് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 18 നും അതിന് മുകളിലേക്കും പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഈ ക്യാമ്പില്‍ പ്രതീക്ഷിക്കുന്നത്.

ദൈവവിളി പരിശീലനരംഗത്തെ ഏറെ പരിചയം സിദ്ധിച്ച ഫാ. ഡേവീസ് ഒമാലി SDB യും സംഘവുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. എല്ലാ ജീവിതാന്തസിലേക്കുമുള്ള വിളി ദൈവവിളി തന്നെയാണെന്നും അത് ഏതാണ് ഓരോരുത്തര്‍ക്കും ദൈവം നല്‍കിയിരിക്കുന്നതെന്ന് തിരിച്ചറിയുവാന്‍ സഹായിക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വെക്കേഷന്‍ പ്രൊമോട്ടര്‍ ഫാ. ടെറിന്‍ മുല്ലക്കര പറഞ്ഞു.

ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ. ടെറിന്‍ മുല്ലക്കരയുമായി ബന്ധപ്പെടേണ്ടതാണ് (07985695056) ഇമെയില്‍: frterinmullakkara@gmail.com .

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുന്‍പായി പേരുകള്‍ നല്‍കേണ്ടതാണ്. ക്യാമ്പില്‍ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. മക്കളുടെ നല്ല ഭാവിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ അവരുടെ ദൈവവിളി കണ്ടെത്താനും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.