Latest News

ക്നാനായ സമുദായ വളർച്ചയിൽ നെടുംതൂണായി ; വാൾസാൽ കൂടാരയോഗം മാർ കുന്നശ്ശേരി അനുസ്മരണം നടത്തി

2017-06-19 02:00:26am | ജോഷി പുലിക്കൂട്ടിൽ

വാൾസാൽ ക്നാനായ കൂടാരയോഗം മാർ കുന്നശ്ശേരി പിതാവിന്റെ അനുസ്മരണം UKKCA കമ്യൂണിറ്റി സെന്ററിൽ വച്ച് ജൂൺ 17ന് വൈകുന്നേരം നടത്തി. ക്നാനായ സമുദായ വളർച്ചയിൽ നെടുംതൂണായി നിന്ന കുന്നശ്ശേരി പിതാവിന്റെ വേർപാടിൽ ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെ ദു:ഖത്തിൽ വാൾസാൽ ക്നാനായ കൂടാരയോഗം അനുശോചനം അറിയിച്ചു.

പിതാവിന്റെ നിത്യശാന്തിയ്ക്കായുള്ള പ്രാർത്ഥനയ്ക്ക് ശേഷം നടന്ന അനുശോചന സമ്മേളനത്തിൽ കൂടാരയോഗത്തെ പ്രതിനിധികരിച്ച് അഭിലാഷ് മൈലപ്പറമ്പിലും കടുത്തുരുത്തി ഫൊറോനയെ പ്രതിനിധീകരിച്ച് സന്തോഷ് മoത്തി മ്യാലിലും UKKCA പ്രസിഡന്റ് ബിജു മടക്കക്കുഴിയും വലിയ പിതാവിന്റെ ഓർമ്മകൾ പങ്കുവെച്ചു .

കോട്ടയം അതിരൂപതയുടെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വലിയ പിതാവെന്നും എല്ലാവരെയും ഒരു പോലെ കാണുവാൻ കഴിഞ്ഞ വലിയ ഇടയാനായിരുന്നു കുന്നശ്ശേരി പിതാവെന്നും അഭിലാഷ് മൈലപ്പറമ്പിൽ അനുസ്മരിച്ചപ്പോൾ കടുത്തുരിത്തിക്കാർക്ക് തങ്ങളുടെ സ്വന്തം അപ്പച്ചനെയാണ് ഈ വേർപാടിലൂടെ നഷ്ടമായതെന്ന് സന്തോഷ് മഠത്തിമാലിൽ ഓർമപ്പെടുത്തി.

UKKCA യുടെ വളർച്ചയിൽ കുന്നശ്ശേരി പിതാവിന്റെ പങ്ക് നിസ്തുലമാണെന്നും തന്റെ അജഗണങ്ങളുടെ വിദ്യാഭ്യാസ സാമുദായിക സാംസ്കാരിക വളർച്ച മുന്നിൽ കണ്ട് പിതാവ് നടത്തിയ നീക്കങ്ങളാണ് ഇന്ന് കാന് നായ സമുദായത്തിന് ഉണ്ടായിട്ടുള്ള വളർച്ചയുടെ കാരണമെന്ന് ബിജു മടക്കകുഴി അനുസ്മരിച്ചു. പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അതേ ദിവസം തന്നെ അനുേശാചന യോഗം നടത്താൻ സാധിച്ചത് കുന്നശ്ശേരി പിതാവിന് തങ്ങളോടുള്ള കരുതലിന്റെ തെളിവാണ് എന്ന് ക്നാനായ മക്കൾ അനുസ്മരിച്ചു.