Latest News

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ; അഞ്ചോളം റീജിയണുകളിലെ കലോത്സവ മത്സര തീയതികള്‍ പ്രഖ്യാപിച്ചു

2017-08-11 03:15:57am | ജഗ്ഗി ജോസഫ്‌

നവംബര്‍ 4ന് ബ്രിസ്റ്റോളിൽ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ (SMEGB പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു തുടങ്ങി. 

റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കെ യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കു. 

നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിൽ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ മത്സരിക്കും .

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ എസ്എംഇജിബി ബൈബിൾ കലോത്സവത്തിൽ രൂപതയുടെ എട്ടു റീജണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികൾ പങ്കെടുക്കും.ഗ്ലാസ്ഗോയില്‍ സെപ്തംബര്‍ 30നാണ് റീജണൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഫാ ജോസഫ് വെമ്പടംതറയാണ് ഗ്ലാസ്ഗോ റീജണല്‍ കോര്‍ഡിനേറ്റര്‍.