Latest News

ശനിയാഴിച്ച ബഥേൽ വിശ്വാസ സാഗരമാകും, ധ്യാനം നയിക്കുന്നത് ഫാ. സോജി ഓലിക്കൽ

2017-08-12 03:08:29am |
കെറ്ററിംഗ്: വിശ്വാസ തീർത്ഥാടന യാത്രയ്ക്കായി ബഥേൽ ഒരുങ്ങുന്നു. വചന മാധുര്യത്തിന്റെ സ്നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന, വചന ശക്തിയാൽ പ്രകടമായ അടയാളങ്ങൾ ദർശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ ഇത്തവണ വിശ്വാസ സാഗരത്താൽ നിറഞ്ഞു കവിയും. 

ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന വിടുതൽ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികൾക്ക് ദൈവിക ശക്തിയാൽ അനുഗ്രഹങ്ങൾ പ്രദാനം ചെയ്യും. ശനിയാഴിച്ച രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകൾ.