Latest News

റോതര്‍ഹാമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി.അല്‍ഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു.

2017-09-12 07:25:33am |

പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി.അല്‍ഫോസാമ്മയുടെ തിരുന്നാളും സ്പ്റ്റംബര്‍ പത്താം തീയതി (ഞായര്‍യാഴ്ച) രാവിലെ 10.30 മുതല്‍ റോതര്‍ഹാം സെന്റ് മേരിസ് പള്ളിയില്‍
(S65 3BA) വച്ച് നടത്തപ്പെടുന്നു.
ഫാ:ഫാന്‍സുവാ പാതില്‍,
ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍,
ഫാ: സിറിള്‍ ഇടമന തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്യം നല്കുന്നൂ

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം St. Cuthberts Parish Hall, stag
(S60 4BW) വെച്ച് സ്‌നേഹവിരുന്നും,
ഫാ: ജിന്‍സണ്‍ മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും, സമ്മാന വിതരണവും നടത്തുന്നൂ.

വി.കുര്‍ബാനയിലും, മറ്റ് തിരു കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങള്‍ ഏവരെയും ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നു.