Latest News

വിശുദ്ധിയുടെ സന്മാർഗ്ഗവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ

2018-03-08 03:25:14am | ബാബു ജോസഫ്‌

 ബർമിങ്ഹാം.  സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്നതിനൊപ്പം ഏറെ പ്രധാന്യമർഹിക്കുന്ന വിഷയങ്ങളോടെ ഇത്തവണ കുട്ടികൾക്കായുള്ള പ്രത്യേക കൺവെൻഷനായി സെഹിയോൻ ടീം ഒരുങ്ങുന്നു.  നിങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയമാണ്‌ നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ?  പെയ്ഡ് ഇറ്റ് ഓൾ എന്ന മനോഹരമായ തിയററ്റിക്കൽ പെർഫൊമൻസിലൂടെ ഇതിനുത്തരം കണ്ടെത്തുകയാണ്‌ സെഹിയോൻ യുകെ ടീൻസ് ഫോർ കിങ്ഡം ടീം ഇത്തവണ കുട്ടികൾക്കായുള്ള രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ   ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

പ്രത്യേക സേക്രഡ് ഡ്രാമ , ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്  കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങൾ സാധ്യമായ അനുഭവ സാക്ഷ്യങ്ങൾ ഇടകലർന്ന , അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്,  ഇന്ററാക്റ്റീവ് സെഷൻസ് എന്നിവയും  ഉൾപ്പെടുന്ന, രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള പ്രത്യേക  ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്  .

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു . ഇംഗ്ലീഷിൽ കുമ്പസാരത്തിനൊപ്പം സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും. വലിയനോമ്പിന്റെ പ്രത്യേക അവസരത്തിൽ കുമ്പസാരത്തിന് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് ശുശ്രൂഷകൾക്കായി സെഹിയോൻ ടീം തയ്യാറെടുക്കുന്നു.

ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ  വീണ്ടും എത്തിച്ചേരും.

 മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും

പ്രശസ്തമായ ഓസ്കോട്ട്  സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും  ഇത്തവണ വചനവേദിയിലെത്തും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക " കുരിശിന്റെ വഴി "ശുശ്രൂഷയും നടക്കും.വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും.

 കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ  നടന്നു.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്‌ ചെയ്യുക.
https://youtu.be/SoklX3S-Zn8

 കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌  രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
>>>>>>>>>>>>>>>> ബഥേൽ കൺവെൻഷൻ സെന്റർ
>>>>>>>>>>>>>>>> കെൽവിൻ വേ
>>>>>>>>>>>>>>>> വെസ്റ്റ് ബ്രോംവിച്ച്
>>>>>>>>>>>>>>>> ബർമിംങ്ഹാം .( Near J1 of the M5)
>>>>>>>>>>>>>>>> B70 7JW.
>>>>>>>>>>>>>>>> കൂടുതൽ വിവരങ്ങൾക്ക് ;
>>>>>>>>>>>>>>>> ഷാജി 07878149670.
>>>>>>>>>>>>>>>> അനീഷ്.07760254700
>>>>>>>            ബിജുമോൻമാത്യു.07515368239
>>>>>>>>>>>>>>>> Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
>>>>>>>>>>>>>>>> ടോമി ചെമ്പോട്ടിക്കൽ 07737935424.
>>>>>>>               ബിജു അബ്രഹാം ‭          07859890267