ലിവർപൂളിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ഭക്തി നിർഭരമായി ആഘോഷിച്ചു

2018-04-04 08:23:51am |


ലിവർപൂൾ .ലിവർപൂളിലെ  സീറോ മലബാർ വിശ്വാസികളെ സംബന്ധിച്ച് ഈ വിശുദ്ധവാരം ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു .തങ്ങൾക്കു സ്വന്തമായി ലഭിച്ച ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽആദ്യമായി നടത്തിയ തിരുക്കർമ്മങ്ങൾ  സീറോ മലബാർ സഭയുടെ പാരമ്പര്യവും ,ആരാധനാക്രമവും അനുസരിച്ചു നടത്തിയ വിശുദ്ധ വാര തിരുകർമ്മങ്ങൾ എല്ലാവരിലും  വിശ്വാസ തീഷ്ണതയും പ്രാർത്ഥനാനുഭവവും ഉളവാക്കുന്നതായിരുന്നു ,ലിവർപൂളിലും  സമീപ പ്രദേശങ്ങളിലും ഉള്ള സീറോ മലബാർ സഭാ മക്കൾ ഒന്ന് ചേർന്ന് നടത്തിയ തിരുക്കർമ്മങ്ങളിൽ എല്ലാ ദിവസവും ശരാശരി എഴുന്നൂറോളം പേരാണ് പങ്കെടുത്തത് .

 ലിവർപൂൾ സീറോ മലബാർ സഭ പ്രീസ്റ്റ് കോഡിനേറ്റർ റെവ. ഫാ . ജിനോ അരീക്കാട്ട് എം .സി. ബി .എസ് . തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു , ഫാ. ജോയ് മണിമലത്തറപ്പേൽ ശുശ്രൂഷകളിൽ സഹകാർമ്മീകൻ  ആയിരുന്നു .മെയ് പന്ത്രണ്ടിനാണ് പുതിയതായി ലഭിച്ച ഈ പള്ളിയുടെ ഉത്‌ഘാടനം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നത്