ഇംഗ്ലണ്ടിലെ പുതുപ്പള്ളി - സെ. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് - മാഞ്ചസ്റ്റർ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാൾ നാളെ...

2018-05-12 06:00:13am | അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:-  ഇടവകയുടെ കാവൽ പിതാവായ  വിശുദ്ധ ഗീവർഗീസ് സഹദായയുടെ പെരുന്നാൾ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായർ തീയതികളിൽ ആഘോഷിക്കുന്നു. ഇന്ന്  വൈകിട്ട് 6  മണിക്ക് ഇടവക വികാരി ഫാദർ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടർന്ന് സന്ധ്യ നമസ്കാരവും,ഫാദർ മാത്യു എബ്രഹാം (ബോബി അച്ഛൻ) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും.
 
നാളെ മെയ്13 (ഞായർ) നു രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ H G ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി യുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടത്തപ്പെടും. തുടർന്ന് ഭക്തിനിർഭരമായ രാസ വാദ്യമേളങ്ങളോട് കൂടെ നടത്തപ്പെടും, അതിനോട് അനുബന്ധിച്ചു ആശീർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗത്തിൽ അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.
 
2016 ൽ സ്വന്തമായി ദേവാലയം കൂദാശ ചെയ്യപ്പെട്ടതോടുകൂടി ഇംഗ്ളണ്ടിലെ പുതുപ്പള്ളി എന്ന് അറിയപ്പെടുന്ന മലങ്കര സഭയുടെ മാഞ്ചസ്റ്റർ സെ. ജോർജ്  ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.  കർത്താവിനുവേണ്ടി കഷ്ടതകൾ സഹിച്ചു രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിൽ വിശ്വാസികൾ ഏവരും പ്രാർത്ഥനാപൂർവ്വം നേർച്ച കാഴ്ചകളോട് വന്നു അനുഗ്രഹം പ്രാപിക്കാൻ കർത്തൃനാമത്തിൽ ഇടവക വികാരി റെവ ഫാദർ ഹാപ്പി ജേക്കബ് സാദരം ക്ഷണിക്കുന്നു.
 
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
 
ഫാദർ ഹാപ്പി ജേക്കബ് - O78635629O7
 
ജിജി കുര്യൻ - O7739509586
 (പെരുന്നാൾ നർ)