ഹോളി കിങ്‌സ് ക്നാനായ മിഷന് ഭക്തി സാന്ദ് രമായ തുടക്കം .

2018-05-23 10:54:27am | ഫിലിപ്പ് പതിയിൽ.
ഇംഗ്‌ളണ്ടിന്റ്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ  ത്രീ കൗണ്ടി എന്ന് അറിയപ്പെടുന്ന വൂസ്റ്റർ , ഗ്ലോസ്റ്റെർ, ഹെർഫോർഡ് എന്നീ മൂന്നു കൗണ്ടി കളിൽ താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ സഭാധിഷ്ഠിതവും ആത്മീയവും  സാമുദായികവുമായ വളർച്ചക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ  പുതിയതായി നൽകപ്പെട്ട പൂജ രാജാക്കന്മാരുടെ നാമധേയത്തിലുള്ള (ഹോളി കിങ്‌സ് )  ക്നാനായ മിഷന്റ്റെ ഔപചാരികമായ ഉത്ഘാടനം  സഭ സ്ഥാപിതമായ 
  പന്തക്കൂസ്താ തിരുനാൾ ദിനത്തിൽ   പെർഷോറിലെ  ഹോളി റെഡീമെർ കാത്തോലിക് ചർച്ചിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാർ ജനറൽ വെരി റവ ഫാ . സജി മലയിൽ പുത്തൻപുരയിൽ ദിവ്യ ബലിഅർപ്പിച്ചു ഉത്ഘാടനം നിർവഹിച്ചു .
പ്രവാസികളായ ത്രീ കൗണ്ടി യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ചിരകാല അഭിലാഷമായിരുന്നു സ്വന്തമായൊരു ക്നാനായ ഇടവക .വളർന്നു വരുന്ന തലമുറയ്ക്ക്  ക്നാനായ പാരമ്പര്യവും, പൈതൃകവും അനുഷ്ട്ടാനങ്ങളും പകർന്നു കൊടുക്കുവാൻ ഈ മിഷന് സാധിക്കുമാറാകട്ടെ എന്ന് ദിവ്യബലി മദ്ധ്യേ ഫാ . സജി മലയിൽ പുത്തൻപുരയിൽ ആശംസിച്ചു തുടർന്ന് നടന്ന   പൊതുയോഗത്തിൽ യൂ കെ കെ സി എ പ്രസിഡന്റ്  ശ്രീ. തോമസ്  ജോസഫ് തൊണ്ണമാവുങ്കൽ, വൈസ് പ്രസിഡന്റ് ബിബിൻ  പണ്ടാരശ്ശേരിൽ എന്നിവർ പൂജ രാജാക്കൻ മാരുടെ നാമധേയത്തിലുള്ള  ത്രീ കൗണ്ടി ക്നാനായ മിഷന് ആശംസകൾ നേർന്നു സംസാരിച്ചു, യൂ കെ കെ സി എ വൂസ്റ്റർ യൂണിറ്റ് പ്രസിഡന്റ്  ശ്രീ. റെജി എബ്രഹാം കൊടിഞ്ചൂർ പൊതുയോഗത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും, ഹെർഫോർഡ് യൂണിറ്റ് പ്രസിഡന്റ് സാജൻ ജോസഫ് നന്ദി രേഖപ്പെടുത്തുകയും . ശ്രീ ബോബൻ ഇലവുങ്കൽ , ശ്രീ . ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി, ഹിന്ദുവിൽ പോയാലും ബന്ധങ്ങൾ  വേർപെടാതിരിക്കണം  മക്കളേ... എന്ന ഗാനം ഉരുവിട്ടുകൊണ്ടു സ്നേഹ  വിരുന്നിനു ശേഷം വൈകുന്നേരത്തോടെ  പരിപാടികൾ അവസാനിച്ചു .