അബര്‍ഡീന്‍ സെന്‍റ് ജോർജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയിൽ വി.കുർബാന

2018-06-25 04:10:35am | രാജു വേലംകാല

അബര്‍ഡീന്‍∙ അബര്‍ഡീന്‍  സെന്‍റ് ജോർജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയിൽ വി.കുർബാന ജൂലൈ 1  ഞായാറാഴ്ച അബര്‍ഡീന്‍ ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികൻ വെരി റവ ഡോ :മാണി രാജൻ കോർ എപ്പിസ്കോപ്പായുടെ കാർമ്മികത്വത്തിൽ വി. കുർബ്ബാനയും 2018 ജൂൺ 30 ശനിയാഴ്ച്ച വൈകിട്ട് 6 ന്‌ സൺ‌ഡേ സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ക്ലാസ്സ് എടുക്കുന്നതും  തുടർന്നു സന്ധ്യാ പ്രാർഥനയും ഉണ്ടായിരിക്കും.   

2018 ജൂലൈ 1  ഞായാറാഴ്ച രാവിലെ 6 30 ന്‌ പ്രഭാത നമസ്കാരവും തുടർന്നു വെരി റവ ഡോ :മാണി രാജൻ കോർ എപ്പിസ്കോപ്പായുടെ മുഖ്യാ കാർമ്മികത്വത്തില്‍ വി. കുർബ്ബാനയും മധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിർവാദം, കൈമുത്ത് എന്നിവ ഉണ്ടായിരുന്നു. വിശ്വാസത്തോടും പ്രാർഥനയോടും കൂടി നേർച്ചകാഴ്ച്ചകളുമായി  വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുക.   

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് വി. കുർ

ബ്ബാനയും ദൈവമാതാവിനോടുള്ള  പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും കൈമുത്തും ഉണ്ടായിരിക്കും. തലേ ദിവസം ശനിയാഴ്ച വൈകിട്ട് ആറിനു സൺഡേ സ്കൂളും ഏഴു മണിക്ക് സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും.

ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ19 ,20 ,21( വെള്ളി,ശനി,ഞായർ) തീയതികളിൽ ജെഎസ്്വിബിഎസ് നടത്തപ്പെടും.

പള്ളിയുടെ വിലാസം: St .Clements  Episcopal  Church , Mastrick Drive ,

 AB 16  6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി - റവ ഫാ: എബിൻ മാർക്കോസ് - 07736547476   

സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500

ട്രഷറാര്‍ -   ജോൺ വർഗീസ്‌ - 07737783234, 01224 467104