യുകെ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 24 മുതൽ 26 വരെ

2018-07-11 02:32:06am | സോജി ടി. മാത്യു

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ്  സഭ യുകെ യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ  ഓഗസ്റ്റ് 24 മുതൽ 26 വരെ വെള്ളി, ശനി, ഞായർ തീയതികളിൽ യോർക്കിൽ നടത്തുന്ന (യോർക്ക്) ഫാമിലി യൂത്ത് കിഡ്സ് കോൺഫറൻസിന്റെ ഇടവക കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഭദ്രാസന സെക്രട്ടറിയും ഫാമിലി കോൺഫറൻസ് ജനറൽ കൺവീനറുമായ റവ. ഫാ. ഹാപ്പി ജേക്കബ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റ്റോജി തരകൻ ട്രസ്റ്റി ബിനോയ് മാത്യു, ട്രസ്റ്റി  ലിറ്റോ ടൈറ്റസ് എന്നിവർക്ക് ആദ്യ അപേക്ഷ ഫാറം വിതരണം ചെയ്തു.

uk-orthdox-family-conference44

അബർഡീൻ സെന്റ് തോമസ് ലിവർപൂൾ സെന്റ് തോമസ്  പള്ളികളിൽ ഇടവക വികാരിയും ഭദ്രാസന കൗൺസിലറുമായ റവ. ഫാ. എൽദോ പി. വർഗീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് യഥാക്രമം ഭദ്രാസന പ്രതിനിധി റോബിൻ മാത്യു, ഇടവക സെക്രട്ടറി സജി തോമസ്, ഷിനോജ് ചെറുവത്തൂർ എന്നിവർക്കും ലിവർപൂൾ പള്ളി ഭദ്രാസന പ്രതിനിധി അനിൽ ജോർജ്, സെക്രട്ടറി സുനിൽ മാത്യു ട്രസ്റ്റി കുര്യൻ വർക്കി എന്നിവർക്ക് ഫോം വിതരണം ചെയ്തു.

IMuk-orthdox-family-conference7

ബ്രിസ്റ്റോൾ സെന്റ് മേരീസ് പള്ളിയിൽ ഭദ്രാസന കൗൺസിലർ റവ. ഫാ. മാത്യൂസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റോജൻ തോമസ് നിരണം, ട്രസ്റ്റി ബിജോയ് ജോർജ്, സെക്രട്ടറി വിനോദ് വല്ല്യത്ത് തുടങ്ങി മാനേജിങ് കമ്മിറ്റി  അംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർക്ക് അപേക്ഷാ ഫോം വിതരണം ചെയ്തു.

uk-orthdox-family-conference2

സൗത്തെൻഡ് ഓൺ സി സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ ചേർന്ന യോഗത്തിൽ മർത്തമറിയം വനിതാ സമാജം ഭദ്രാസന ഉപാധ്യക്ഷനും ഇടവക വികാരിയുമായ റവ. ഫാ. ജോൺ വർഗീസ് മണ്ണഞ്ചേരി ഭദ്രാസന പ്രതിനിധി സണ്ണി ഏബ്രഹാമിന് ആദ്യ അപേക്ഷ ഫോം നൽകികൊണ്ട് പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ചു.

uk-orthdox-family-conference9