Latest News

സെഹിയോനിൽ കു ടുംബ നവീകരണ ധ്യാനം. ഒക്ടോബ ർ 5മുതൽ 7 വരെ. ബ്രദർ സന്തോഷ് കരുമത്ര നയി ക്കും

2018-08-04 02:25:00am | ബാബു ജോസഫ്‌

പരിശുദ്ധാത്മ കൃപയാൽ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും യേശുവിൽ പുതുജീവനേകിയ സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കുടുംബ നവീകരണ ധ്യാനം പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂർ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദർ സന്തോഷ് കരുമത്ര നയിക്കും. ഒക്ടോബർ 5 മുതൽ 7 വരെ വെയിൽസിലെ കെഫെൻലിയിൽ നടക്കുന്ന ധ്യാനത്തിൽ കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവിൽ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട്‌ രെജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്‌ ;
സിബി മൈക്കിൾ ‭‭7931 926564‬
ബെർളി തോമസ്‌ ‭07825 750356‬