നൂറാമത് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബർമിങ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു

2018-08-05 03:26:25am | ബാബു ജോസഫ്‌

 ബർമിംങ്‌ഹാം: ദൈവപരിപാലനയിൽ നൂറാമത് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബർമിങ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിലെ ചരിത്രമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിയിലിനെ ഉപകരണമാക്കി  ദൈവം നട്ടുവളർത്തിയ സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന  വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഈവരുന്ന ഓഗസ്റ്റ് 11 ന് നൂറിന്റെ നിറവിലേക്കെത്തുന്നു .

> നൂറാമത്‌ കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്‌ ചെയ്യുക.
> https://youtu.be/FcQ4ZgkN69M

സ്വർഗ്ഗാരോഹണ തിരുനാളിനെ മുൻനിർത്തി കടന്നുവരുന്ന ഇത്തവണത്തെ കൺവെൻഷനിൽ ഫാ.സോജി ഓലിക്കലിനൊപ്പം  ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട്  തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയവീട്ടിൽ ,പ്രശസ്ത  ആധ്യാത്മിക വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ തുടങ്ങിയവരും  പങ്കെടുക്കും.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ....

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും .

കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ  നടന്നു.കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും  മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ നിറവിൽ 11ന്‌   രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.


>>>>>>>>>>>>>> അഡ്രസ്സ് :
>>>>>>>>>>>>>> ബഥേൽ കൺവെൻഷൻ സെന്റർ
>>>>>>>>>>>>>> കെൽവിൻ വേ
>>>>>>>>>>>>>> വെസ്റ്റ് ബ്രോംവിച്ച്
>>>>>>>>>>>>>> ബർമിംങ്ഹാം .( Near J1 of the M5)
>>>>>>>>>>>>>> B70 7JW.
>>>>>>>>>>>>>> കൂടുതൽ വിവരങ്ങൾക്ക് ;
>>>>>>>>>>>>>> ഷാജി 07878149670.
>>>>>>>>>>>>>> അനീഷ്.07760254700
>>>             ബിജുമോൻ മാത്യു ‭07515 368239‬

 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം ‭07859 890267‬