നോർത്ത് ഈസ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ ന്യൂകാസിലിൽ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കൻ രൂപതാധ്യക്ഷൻ മുഖ്യാതിഥി

2018-12-13 03:05:01am | മാത്യു ജോസഫ്

ന്യൂകാസിൽ :  കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെനേതൃത്വത്തിൽ വര്ഷംതോറും നടത്തി വരാറുള്ളഎക്ക്യുമെനിക്കൽ ക്രിസ്മസ്കരോൾ സംഗീതസന്ധ്യ ഈവര്ഷം ജനുവരി19, ശനിയാഴ്ച വൈകുന്നേരം  5.00ന്ന്യൂകാസിൽ സെ.  തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽവെച്ച്വിശിഷ്ട വ്യക്തികളുടെ മഹനീയസാന്നിധ്യത്തിൽ തുടക്കമാകുന്ന ചടങ്ങിൽ ആംഗ്ലിക്കൻ രൂപതാധ്യക്ഷൻ ബിഷപ്പോൾ ബട്ട്ലെർ ( ദർഹംരൂപത ) മുഖ്യാതിഥിയാകും.

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെപിടിച്ചു കൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെവരും തലമുറയ്ക്ക്കൈമാറാനും അതനുസരിച്ച്ജീവിക്കാനുംവെമ്പുന്ന മലയാളി ക്രൈസ്തവർ,സ്നേഹത്തിന്റെ ക്രിസ്മസ്സന്ദേശം സഹോധരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ്‌ , ജാക്കോബൈറ്റ് , മാര്ത്തോമസഭകളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമാകും.  വിവിധസഭകളുടെ വൈദീകസ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ടഅഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാലസമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

.ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടികൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നുംകിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവർക്കു കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയശ്രമത്തിനു സമൂഹത്തിന്റെനാന വിഭാഗങ്ങളിൽനിന്നും വലിയ പിന്തുണയാണ്ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽവിവരങ്ങള്ക്ക്: 07962200998

സംഗമവേദി :St. Thomas Indian Orthodox Church, Front Street, Blaydon,  Newcastle upon Tyne. NE214RF.