പുതുവർഷത്തെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങുന്നു

2018-12-31 03:02:44am | മാത്യു ജോസഫ്

സന്ദർലാൻഡ്∙ പുതുവർഷത്തെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. സന്ദർലാൻഡ് സിറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 29നു നടക്കുന്ന പരിപാടിയിൽ  ആത്മീയ സാംസ്കാരിക സമന്വയം അരങ്ങേറും. സംഗമത്തിൽ ഫാ. സജി തോട്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകും. 

പുതുവർഷത്തെ പ്രാത്ഥനകളോടെ വരവേൽക്കാൻ  ഡിസമ്പർ 31 തിങ്കളാഴ്ച വൈകുന്നേരം 8നു തുടങ്ങുന്ന ആരാധന പാതിരാ കുർബാനയോടെ  സമാപിക്കും. പ്രാർഥന നിർഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

ക്രിസ്മസ് സംഗമം: ഡിസംബർ 29നു വൈകിട്ട്, 5.30 മുതൽ സ്റ്റീൽസ് ക്ലബ് ഹാൾ, സന്ദർലാൻഡി ൽ നടക്കും. പുതുവർഷ ദിവ്യബലി ഡിസംബർ 31  തിങ്കളാഴ്ച രാത്രി 11.45 മുതൽ സെന്റ് ജോസഫ്‌സ് ചർച്ച്, സന്ദർലാൻഡ്: SR4 6HP ൽ നടക്കും.