നവസുവിശേഷവത്‌ ക്കരണരംഗത്ത് നൂതനാവിഷ്കാര വുമായി സോജിയച്ചൻ; പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നാളെ സീറോ മലങ്കര കുർബാന

2019-01-12 01:44:51am | ബാബു ജോസഫ്‌

ബർമിങ്ഹാം : പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബെർമിങ്ഹാം ബഥേൽ സെന്ററിൽ നാളെ നടക്കും. നവസുവിശേഷവത്‌ക്കരണരംഗത്ത് നൂതനാവിഷ്കാരവുമായി സോജിയച്ചനും സെഹിയോനും. കൺവെൻഷനിൽ നാളെ സീറോ മലങ്കര കുർബാന. ഫാ.മടുക്കമൂട്ടിൽ മുഖ്യ കാർമ്മികൻ. വചനവേദിയിൽ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്‌ത വചന പ്രഘോഷകൻ അമേരിക്കയിൽനിന്നുമുള്ള  മുൻ പെന്തക്കോസ്ത് പാസ്റ്റർ ജാൻസെൻ ബാഗ്‌വേൽ എത്തുന്നതാണ്.

വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ  സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. .കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും  പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

അത്ഭുതങ്ങളും രോഗശാന്തിയും വരദാന ഫലങ്ങളും നേരിട്ടനുഭവേദ്യമാകുന്ന ഈ ദൈവികാനുഗ്രഹ ശുശ്രൂഷയുടെ ആത്മീയ വിജയത്തിനായി  പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ജനുവരി 12 ന് രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും  ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
 ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
 കൂടുതൽ വിവരങ്ങൾക്ക് ;
 ഷാജി 07878149670.
 അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬

 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
 ടോമി ചെമ്പോട്ടിക്കൽ 07737935424.
 ബിജു എബ്രഹാം ‭07859 890267