Latest News

ലണ്ടൻ റീജിയനിലെ സെ. മോനിക്കാ മിഷന്റെ പ്രവർത്തങ്ങളുടെ ആരംഭം ജനുവരി 13ന് വിശുദ്ധ കുർബ്ബാനയോടെ

2019-01-13 03:46:59am |

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിഭാവനം ചെയ്ത മിഷൻ രൂപീകരണത്തിന്റെ ഭാഗമായി  കഴിഞ്ഞ നവംബർ ,ഡിസംബർ മാസങ്ങളിൽ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഔദ്യോഗികമായി  മിഷനുകളുടെ പ്രഖ്യപനം നടത്തി. ലണ്ടൻ റീജിയനിലെ  മിഷനായ സെ. മോനിക്കാ മിഷന്റെ  പ്രവർത്തങ്ങളുടെ ആരംഭം പുതുവൽസരത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ജനുവരി മാസം 13ന് വിശുദ്ധ കുർബ്ബാനയോടെ  തുടങ്ങുന്നതാണ്.

തിരുസഭയിലൂടെ വിശ്വാസ വളർച്ചയുടെ ഭാഗമാകുവാനും തലമുറകളിലൂടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും ദൈവീക പദ്ധതികളുടെ ഭാഗമാകുവാനും ഈ സുദിനത്തിൽ തുടക്കം കുറിക്കുന്നു. ലണ്ടനിലെ റെയിൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാ സാലെറ്റെ പള്ളിയില്‍, RM13 8SR) ഞായറാഴ്ഉച ച്ചകഴിഞ്ഞ്  3.00ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് 4.30 pmന്  പ്രദക്ഷിണവും നടക്കുന്നതാണ്.

മിഷന്റെ ആത്മീയ പ്രവർത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷൻ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയിൽ എത്തിച്ചേരുന്നതിനുള്ള ലോക്കേഷൻ നിർദ്ദേശങ്ങളും ഇതോടൊപ്പം ലഭ്യമാണ്.