യു. കെ മലയാളി നിർമ്മിച്ച് വിജയ് യേശുദാസ് ആലപിച്ച " മദർ ഓഫ് വേൾഡ് " റീലീസ് ചെയ്തു..

2019-01-31 08:10:33am |

 

ബെഡ്ഫോർഡ് : ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകളില്ലാത്ത മൂവായിരത്തിലധികം ഗാന ങ്ങൾക്ക് . രചനയും സംഗീതവും നിർവഹിച്ചു മരിയൻ ഭക്തിഗാനങ്ങളിലൂടെ  ലോകമെമ്പാടുമുള്ള മലയാളി  മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ    സുപ്രസിദ്ധ ഗാന രചയിതാവും വചന പ്രഘോഷകനുമായ റവ . ഫാ.ഷാജി തുമ്പേചിറയിൽ  രചന നിർവഹിച്ചു ക്രിസ്തീയ  സംഗീത ലോകത്തെ അതുല്യ പ്രതിഭ പീറ്റർ ചേരാനല്ലൂർ ഈണം നൽകി ആദ്യമായി   ഒരുക്കിയ ഈ വർഷത്തെ ഏറ്റവും പുതിയ മരിയ ഗാനോപഹാരം യു.കെ മലയാളിയും ഗായകനുമായ ബെഡ്ഫോർഡിൽ താമസിക്കുന്ന ജോമോൻ മാമ്മൂട്ടിൽ നിർമ്മിച്ചു റിലീസ് ചെതിരിക്കയാണ്.
        ഈ കഴിഞ്ഞ ഒക്ടോബർ മാസം കൂദാശചെയ്യപ്പെട്ട പരിശുദ്ധ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ  ഫ്രാൻസിലെ ലൂർദ് ബസലിക്കയുടെ അതേ മാതൃകയിൽ പണികഴിപ്പിച്ച  "ഭാരതത്തിലെ ലൂർദ്  " എന്ന് അറിയപ്പെടുന്ന ചങ്ങനാശേരി-മമ്മൂട്ടിലുള്ള ലൂർദ് മാതാ പള്ളിക്കു സമർപ്പിച്ചുകൊണ്ടാണ് "ദി മദർ ഓഫ് വേൾഡ് " എന്ന ആൽബം നിർമ്മിച്ചിരിക്കുന്നത്.   പ്രശസ്ത  സിനിമ പിന്നണി ഗായകൻ  വിജയ് യേശുദാസ് ഈ ആൽബത്തിൽ "സൂര്യ തേജസോടെ വാഴുന്ന..സ്വർഗീയ കാരുണ്യ മാതേ..സ്വസ്തി നിൻ തീരു മുൻപിൽ അമ്മേ "എന്ന ഏവർക്കും ഏറ്റു പാടാവുന്ന അതിമനോഹരമായ ഒരു ഗാനം ആലപിച്ചിരിക്കുന്നു.വിജയ് യേശുദാസിനെ കൂടാതെ യു.കെയിലെ വളർന്നു വരുന്ന കൊച്ചു ഗായിക ഡെന്ന ആൻ ജോമോനും ഈ ആൽബത്തിൽ വിജയ് യേശുദാസിനൊപ്പം ഒരു ഗാനം ആലപിക്കുന്നു.ദേവാലയങ്ങളിലും , വീടുകളിലും മരിയൻ ശുശ്രൂഷകളിലും , ആലപിക്കാൻ ഉതകുന്ന രീതിയിൽ ലളിതമായ രീതിയിൽ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .അമ്മെ അമ്മെ തായേ , എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ ഉൾപ്പടെ ഉള്ള നിരവധി മരിയൻ ഗാനങ്ങൾക്ക് ജന്മം നൽകിയ ഫാ . ഷാജി തുമ്പേചിറയിലും അനുഗ്രഹീത സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂരും , വിജയ് യേശുദാസും ആദ്യമായി ഒരുമിച്ച ഈ മരിയൻ ഗാനം ഇതിനോടകം സോഷ്യൽ മീഡിയ സൈറ്റുകളിൽ ഹിറ്റ് ചാർട്ടിലാണ് .ഈ കഴിഞ്ഞ ക്രിസ്ത്മസിനു റിലീസ് ചെയ്ത ബേബി ജോൺ കാലയന്താനി -പീറ്റർ ചേരാനല്ലൂർ- ജോമോൻ മാമ്മൂട്ടിൽ ടീമിന്റെ ഏറ്റവും പുതിയ കെസ്റ്റർ ,മാർക്കോസ് ,മധുബാലകൃഷ്ണൻ ,അഭിജിത് കൊല്ലം എന്നിങ്ങനെ നിരവധി പേർ ആലപിച്ച "ദി ഗ്ലോറി ടു ഗോഡ്" എന്ന പീറ്റർ ചേരാനല്ലൂരിന്റെ സംഗീത ജീവിതത്തിന്റെ സിൽവർ ജൂബിലി ആൽബത്തിന്റെ വിജയത്തിനു ശേഷം മാമ്മൂട്ടിൽ ക്രീയേഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ആൽബമാണ് "ദി മദർ ഓഫ് വേൾഡ് "
വിജയ് യേശുദാസ് ആലപിച്ച ഗാനം കേൾക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.