മഹാ ശിവരാത്രി പൂജയും ആഘോഷവും എസ്സെക്സിൽ

2019-02-14 01:43:59am |

ചെംസ്ഫോർഡ് : യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി,  2019 മാർച്  4 )൦ തീയതി വൈകുന്നേരം 5:30  മുതൽ 8 മണി വരെ വിപുലമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലാണ്  ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ.

2019 മാർച് 4)൦  തിയ്യതി  ചെംസ്ഫോർഡിലെ സ്‌പ്രിംഗ്ഫീൽഡ് പാരീഷ് ഹാളിൽ ,  ഡോ.മമത ഹംപേഷിന്ടെ കാർമ്മികത്വത്തിൽ നടക്കുന്ന  ചടങ്ങിൽ അഭിഷേകം, പൂജ, ദീപാരാധന, കൂടാതെ എസ്സെക്സിലെ വിവിധ ടീമുകളുടെ ഭജൻ,  പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.   ആഘോഷ പരിപാടികൾക്ക് ഡോ. ബോബി  വലിയത്ത്, ചിത്ര എസ്  നായർ എന്നിവർ നേതൃത്വം നൽകും.  

Adress :   Springfield Parish Centre, St Augustine's Way, Chelmsford, Essex  CM1 6GX

കൂടുതൽ വിവരങ്ങൾക്ക്

Dr Athira 07472504296 , Mini  07540496134
Smitha ‭ 07575250260‬. Dr Mamatha 07587368532