എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ഏപ്രിൽ 13 നു കോൾച്ചെസ്റ്ററിൽ

2019-04-07 04:02:54am |
കോൾച്ചെസ്റ്റർ  : വിഷു എന്നും മലയാളികള്ക്ക്   ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ ആണ്. കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, വിഷു കൈനീട്ടവും, വിഭവ സമൃദ്ധമായ സദ്യയും ഒക്കെ എന്നും നിറമുള്ള ഓർമ്മകൾ തന്നെ. 
 
യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ  വിഷു   2019 ഏപ്രിൽ  13 നു  കോൾച്ചെസ്റ്ററിൽ. വെച്ചു ആഘോഷിക്കുന്നു. 
 
വിഷുക്കണി, വിഷു കൈനീട്ടം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, ഭജൻ, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ വിഷു ആഘോഷത്തിലെ പ്രധാന ഇനം ആയ  മെഗാ തിരുവാതിര ഈ വർഷവും ഉണ്ടായിരിക്കുന്നതാണ്. 
 
ആഘോഷ പരിപാടികൾക്ക് സിന്ധു വീനുപ്, സ്‌നേഹ പ്രദേഷ്, വിനു വി ആർ, കനകൻ ഒരോക്കണ്ടി എന്നിവർ  നേതൃത്വം നൽകും. 
 
കൂടുതൽ വിവരങ്ങൾക്ക് 
 
Sindhu : 07449983830
Vinu     : 07877815987
Sneha  : 0778780868
Kanakan: 07977835242