ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റ്‌ മേയ്‌ 4 നു

2019-04-17 01:37:24am | ജെഗി ജോസഫ്
ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റ്‌ " മേയ്‌ 4 നു നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട്‌ അച്ചനും സീറോ മലബാർ ചാപ്ലിൻ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.
 
കുട്ടികൾക്ക്‌ പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ   ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണു.