മാഞ്ചസ്റ്ററിൽ പെസഹാ,ദുഃഖവെള്ളി തിരുക്കർമങ്ങൾ ഭക്തിസാന്ദ്രമായി.ഈസ്റ്റർ തിരുക്കർമങ്ങൾ രാത്രി 11 മുതൽ

2019-04-20 02:20:23am | സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെൻറ് ആൻറണീസ് ദേവാലയത്തിൽ നടന്ന വിശുദ്ധവാര തിരുക്കർമങ്ങൾ ഭക്തിസാന്ദ്രമായി.പെസഹാ യോട് അനുബന്ധിച്ചു നടന്ന കാൽകഴുകൽ ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും ഫാ.ഫാൻസ്‌വാ പത്തിൽ മുഖ്യ കാർമ്മികനായോപ്പോൾ ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
 
ഇന്നലെ നടന്ന കുരിശിൻറെ വഴിയിലും,പരിഹാര പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശവാസികൾ പങ്കാളികളായി.പീഡാനുഭവത്തിനു ശേഷം ഉത്‌ഥാനം എന്നപോലെ ജീവിതത്തിൽ കഷ്ടതകളും ബുദ്ധിമുട്ടുകളും  ഉണ്ടാകുമ്പോൾ തകർന്നുപോകാതെ ഉത്ഥിതൻറെ ചൈതന്യം ജീവിതത്തിൽ മുറുകെ പിടിക്കുവാൻ ഫാ.ജോസ് അഞ്ചാനിക്കൽ വിശ്വാസികളെ ഉത്ബോധനം ചെയ്തു.  ഉയിർപ്പു തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ഇന്ന് രാത്രി 11 ന് ആരംഭിക്കും.സെൻട്രൽ മാഞ്ചസ്റ്ററിലെ സെന്റ് ജോസഫ് ദേവാലയത്തിൽ ഈസ്റ്റർ തിരുക്കർമങ്ങൾ  വൈകുന്നേരം 6 ന് ആരംഭിക്കും.തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.