Latest News

മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഇന്ന് ലോംങ്ങ് സൈറ്റ് സെൻറ്. ജോസഫ് ദേവാലയത്തിൽ; ഫാ. പ്രതീഷ് പുളിക്കൽ നയിക്കും

2017-05-19 02:40:41am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ:- ജീസസ് യൂത്ത് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ഇന്ന് വെള്ളിയാഴ്ച ( 19/5/2017) വൈകിട്ട് 9 മുതൽ വെളപ്പിനെ 2 മണി വരെ ലോംങ്ങ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ റവ.ഫാ.പ്രതീഷ് പുളിക്കൽ സി.എം.ഐ ആണ്  ഇന്നത്തെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്‌.    
 
ജപമാല സമർപ്പണം,  വി.കുർബാന, അനുരഞ്ജന ശുശ്രൂഷ,  വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ നൈറ്റ് വിജിലിൽ ഉണ്ടായിരിക്കുന്നതാണ്. മാഞ്ചസ്റ്റർ ജീസസ് യൂത്ത് കുടുംബാംഗങ്ങൾ മൂന്ന് ദിവസമായി നടത്തി വരുന്ന തുടർച്ചയായുള്ള ആരാധനക്കും നൈറ്റ് വിജിലോട് കൂടി സമാപനം കുറിക്കും.
 
   ഇന്ന് നടക്കുന്ന നൈറ്റ് വിജിലിൽ രോഗ ബാധിതനായി കഴിയുന്ന   ജെയിംസ് ജോസിന്റെ സ്റ്റെം സെൽ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയമാകുന്നതിനും, എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.     നൈറ്റ് വിജിലിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്തുകൊള്ളുന്നു.
 
ദേവാലയത്തിന്റെ വിലാസം:-
 
ST .J0SEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
M13 0BU,
MANCHESTER.
 
കൂടുതൽ വിവരങ്ങൾക്ക് :-
 
ജോബി വർഗ്ഗീസ് - O7825871317
 
ജയ്സൻ മേച്ചേരിൽ - 07915652674