വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും മെയ്3,4

2019-04-23 08:13:14am | രാജു വേലംകാല

 

  അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും  2019 മെയ്3,4, (വെള്ളി,ശനി, ) തീയതികളിൽ അബര്‍ഡീന്‍  ‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍    (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) വച്ചു ഡൽഹി  ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാർമ്മികത്വത്തിൽ   വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂർവ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

                2019 മെയ്  3 - ↄo തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന്‌ അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം, 6:05ന്‌കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍  ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം,സൺ‌ഡേ സ്കൂൾ വാർഷികം മെയ് 4- ↄo തീയതി ശനിയാഴ്ച്ച രാവിലെ 9 ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്ന് അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിർവാദം,  കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ,കൊടിതാഴ്ത്തൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി  വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

   NB        1: പെരുന്നാൾ ഷെയർ £ 30 /-അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും

                2: ആദ്യ ഫല ലേലത്തിനുള്ള ലേലസാധനങ്ങൾ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവരേണ്ടതാണ്

                3: 2019 ലെ ജെ .എസ് .വി .ബി .എസ് ഓഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിൽ                                                നടത്തപ്പെടുന്നതാണ്.

                4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ 7 നു പ്രഭാത                 നമസ്‌കാരവും,തുടർന്ന് വി. കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്                   സൺ‌ഡേസ്കൂളും തുടർന്ന് സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും.

                2019 മെയ്3 - വെള്ളി

06:00 PM                 അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം

06:05 PM                 കൊടി ഉയര്‍ത്തല്‍ (റവ.ഫാ: എൽദോ കുപ്പുമല പുത്തൻപുര)   

06.15 PM                 സന്ധ്യാ പ്രാര്‍ത്ഥന                                                                            

07.00 PM                 സുവിശേഷ പ്രസംഗം: അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ്

07: 00 PM                                                സൺ‌ഡേ സ്കൂൾ വാർഷികം                                                      

                                                                                                                                                                                               

                                                                                                                                               

2019 മെയ് 4- ശനി

 

09:00 AM                 പ്രഭാത നമസ്കാരം 

09:30 AM                 വി. കുര്‍ബ്ബാന : അഭിവന്ദ്യ കുര്യാക്കോസ്‌ മോർ യൗസേബിയോസ്സ്മെത്രാപ്പൊലീത്ത

10:30 AM                 വി. ഗീവര്‍ഗീസ് സഹദായോടുള്ള  മദ്ധ്യസ്ഥ  പ്രാര്ത്ഥന

10:45 AM                 അനുഗ്രഹ പ്രഭാഷണം

11:00 AM                 പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, ആദ്യഫല-ലേലം , നേര്‍ച്ചസദ്യ

01:30 PM                 കൊടി താഴ്ത്തല്‍

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,

 AB 16  6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  - റവ ഫാ: എൽദോ കുപ്പുമല പുത്തൻപുര- +37253245649

സെക്രട്ടറി - രാജു വേലംകാല -           07789411249, 01224 680500

ട്രഷറാര്‍    -    ജോൺ വർഗീസ്‌ -      07737783234, 01224 467104