"ഹൃദയം പരിശു ദ്ധാത്മ ആലയം" കുട്ടികൾക്കാ യി പ്രത്യേക കൺ വെൻഷൻ. ഏറെ പുതു മകളോടെ "ലിറ്റി ൽ ഇവാഞ്ചസ്റലി സ്റ്റ് "പുതിയല ക്കവും നാളെ രണ്ടാം ശനിയാ ഴ്ച്ച കൺവെൻഷ നിൽ

2019-06-07 01:55:49am | ബാബു ജോസഫ്‌

ബർമിങ്ഹാം:  ദൈവാത്മാവ് നമ്മുടെ മേൽ വന്നുകഴിയുമ്പോൾ നമ്മൾ പുതിയമനുഷ്യരായി മാറുന്ന വചന സാക്ഷ്യവുമായി കുട്ടികൾക്ക് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന്‌ നാളെ ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക കിഡ്സ് ഫോർ കിങ്ഡം കൺവെൻഷൻ.  " ലിറ്റൽ ഇവാഞ്ചലിസ്റ്റ് " എന്ന കുട്ടികൾക്കായുള്ള മാഗസിന്റെ പുതിയ ലക്കം നാളെ കൺവെൻഷനിൽ ലഭ്യമാണ്.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .

സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
>>>>>> ബഥേൽ കൺവെൻഷൻ സെന്റർ
>>>>>> കെൽവിൻ വേ
>>>>>> വെസ്റ്റ് ബ്രോംവിച്ച്
>>>>>> ബർമിംങ്ഹാം .( Near J1 of the M5)
>>>>>> B70 7JW.
>>>>>> കൂടുതൽ വിവരങ്ങൾക്ക് ;
>>>> ജോൺസൺ ‭07506 810177‬
>>>>>> അനീഷ്.07760254700
>>>>>> ബിജുമോൻമാത്യു.07515368239
>>>>>> Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
>>>>>> ടോമി ചെമ്പോട്ടിക്കൽ 07737935424.
>>>>>> ബിജു അബ്രഹാം 07859890267