ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയൻ ദിനശുശ്രൂഷയും വി.തോമാശ്ലീഹായുടെ ഓർമ്മതിരുന്നാളായ ദു:ക്റാന തിരുനാളും

2019-07-02 01:54:19am | ജോസ് ജോണ്‍
വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജൂലൈ  മാസം 3-ാം തീയതി ബുധനാഴ്ച മരിയൻ ദിനശുശ്രൂഷയും വി.തോമാശ്ലീഹായുടെ ഓർമ്മതിരുന്നാളായ ദു:ക്റാന തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
 
ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവും എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് പറഞ്ഞു കൊണ്ട് ഈശോയുടെ തിരുവിലാവിൽ വിശ്വാസം കണ്ടെത്തിയ തോമാശ്ലീഹായുടെ തിരുനാളിന് മുഖ്യകാർമ്മികത്വം വഹിക്കുന്നത്  സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ്.
 
സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷൻ രൂപീകൃതമായതിനുശേഷം ആദ്യമായി മിഷൻ സന്ദർശിക്കുന്ന അഭിവന്ദ്യ പിതാവിന് ഊഷ്മളമായ സ്വീകരണവും ഈ സുദിനത്തിൽ വിശ്വാസികൾ ചേർന്ന് ഒരുക്കുന്നു.
 
Inline image">Inline image
 
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
 
6:15 pm  ജപമാല , 6.30pm അഭിവന്ദ്യ പിതാവിന് സ്വീകരണം, 6.45 pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
 
പള്ളിയുടെ വിലാസം: 
 
Our Lady and St.George ,
Church,132 Shernhall Street, Walthamstow, E17. 9HU
 
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.