Latest News

മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റിൽ വിമലഹ്രുദയ സമർപ്പണവും വിമലഹ്രുദയ ജപമാലയും

2019-07-26 03:02:58am | അപ്പച്ചന്‍ കണ്ണഞ്ചിറ

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ ഓഗസ്റ്റ്‌ മൂന്നാം തീയതി മരിയൻ  ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റ്‌ നടത്തും. അന്നേ ദിവസം വിമലഹ്രുദയ സമർപ്പണവും വിമലഹ്രുദയ ജപമാലയും ഉണ്ടായിരിക്കും. മരിയൻ  മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട്‌ അച്ചനും സീറോ മലബാർ ചാപ്ലിൻ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലും ഡീക്കൻ ജോയിസ്‌ ജെയിംസിനുമൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.
കുട്ടികൾക്ക്‌ പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ  ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.