Latest News

യുവഹൃദയങ്ങ ളിൽ ദൈവകരുണയു ടെ വാതിൽതുറ ക്കാൻ സെഹിയോ നിൽ ഫാ.സോജി ഓലി ക്കൽ നയിക്കു ന്ന " ഡോർ ഓഫ്‌ ഗ്രേയ്‌സ് " ; 15 വയസ്സുമുത ൽ പങ്കെടു ക്കാം

2019-07-27 03:11:16am | ബാബു ജോസഫ്‌
ബർമിങ്ഹാം:വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസിനായുള്ള " ഒരുക്കങ്ങൾ പൂർത്തിയായി . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് നാളെ ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച്  നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. 
 
കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോർ ഓഫ്‌ ഗ്രേയ്‌സ്. 

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും  യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം 
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക് 
ജിത്തു ദേവസ്യ ‭07735 443778‬.