Latest News

ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയൻ ദിനശുശ്രൂഷയും വി.അൽഫോൻസാമ്മയുടെ തിരുനാളും

2019-07-29 02:18:59am | ജോസ് ജോണ്‍
വാല്‍താംസ്റ്റോ: -  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജൂലൈ  മാസം 31-ാം തീയതി ബുധനാഴ്ച  മരിയൻ ദിനശുശ്രൂഷയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ പുണ്യപുത്രിയുമായ വി.അൽഫോൻസാമ്മയുടെ തിരുനാളും  ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

 

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

 
6:30 pm  ജപമാല , 7: pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
 
കുറിപ്പ്: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് നേർച്ച ഉണ്ടാക്കി കൊണ്ടുവരുന്നതിന് ഓർമ്മിപ്പിക്കുന്നു.
 
പള്ളിയുടെ വിലാസം: 
 
Our Lady and St.George ,
Church,132 Shernhall Street, Walthamstow, E17. 9HU
 
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.