Latest News

അഭിഷേകാഗ്നിയു ടെ നിറവേകാൻ യുകെയിൽ വട്ടായിലച്ചൻ നയിക്കുന്ന "എഫാത്ത കോൺഫറൻസ് ഡിസംബർ 12 മുതൽ ഡെർബിഷെയറിൽ, കുട്ടികൾക്കും പ്രത്യേക ധ്യാനം

2019-08-02 01:58:36am | ബാബു ജോസഫ്‌

ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

https://youtu.be/dvKudUhOlGs

നവസുവിശേഷവത്ക്കരണരംഗത്ത്‌ അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ  അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌ ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ    റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ്  നടക്കുക.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ  നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
 www.afcmuk.org

അഡ്രസ്സ് ;
>>> THE  HAYES ,
>>> SWANWICK
>>> DERBYSHIRE
>>> DE55 1AU
>>> കൂടുതൽ വിവരങ്ങൾക്ക്
>>> അനീഷ് തോമസ്   - 07760254700
>>> ബാബു ജോസഫ്   - 07702061948