Latest News

മതർ വെൽ സീറോ മലബാർ കാമ്മുനിട്ടിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് മിഷനിൽ ( സെന്റ് കത് ബെർട് പള്ളിയില് ) മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി

2019-08-12 03:19:23am |

ഗ്ലാസ്ഗോ -   മതർ വെൽ സീറോ മലബാർ  കമ്മുനിട്ടിയുടെ ആസ്ഥാനമായ  ബേൺ ബാങ്ക്   സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് മിഷനിൽ   മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി .പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ   ആഘോഷങ്ങൾക്ക്  ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ്‌   ഒമ്പതാം തിയതി വെള്ളിയാഴ്ച വയ്കുന്നേരം അഞ്ചു മണിക്ക്  ബേൺ ബാങ്ക്      സെന്റ് കത് ബെർട് പള്ളിയിൽ വികാരി    ഫാ ചാൾസ്  ഡോർനാൻ കൊടി ഉയർത്തി.

ഇതോടെ  പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഖൊഷങ്ങൾക്കു  തുടക്കമായി.   തുടർന്ന് മാതാവിന്റെ   തിരു സ്വരൂപ   പ്രതിഷ്ട്ടയും    ആഖോഷ പൂരവ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്ഭരമായ തിരുക്കർമ്മങൾക്ക്    റെവ .ഫാ . സിറിയക് പാലക്കുടി (സെന്റ് നൈനാന്സ് എഡിൻബറ )  മുഖ്യ കാര്മ്മികത്വം വഹിച്ചു.  മതർവെൽ രൂപത സീറോ മലബാർ  ചാപ്ലിൻ     റെവ ഫാ ജോസഫ്‌ വെമ്പാടം തറസഹ കാർമികത്വം വഹിച്ചു.

ഓഗസ്റ്റ്‌ പതിനെട്ടാം തിയതി വരെ എല്ലാ ദിവസവും  ദിവ്യ ബലിയും  നൊവേനയും   ഉണ്ടായിരിക്കുന്നതാണ് . .മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് ‌പതിനെട്ടാം   തിയതി   ഞായറാഴ്ച 2pm നു ആഖൊഷമായ തിരുന്നാൾ കുര്ബാനക്ക് റെവ .ഫാ . ജിനോ അരിക്കാട്ട് മുഖ്യ  കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യും.    തിരുന്നാൾ കുര്ബ്ബനക്കും ലദീഞ്ഞിനും ശേഷം   മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള  വിശ്വാസ പ്രഘോഷണ പ്രദിക്ഷിണം നടത്തും .

 ഓഗസ്റ്റ്   പതിനേഴു     ശനിയാഴ്ച  കുര്ബാനക്കും തിരുക്കർമ്മങ്ങൾക്കും ഗ്ലാസ്‌ഗോ രൂപത  സീറോ മലബാർ  ചാപ്ലിൻ ഫാ ബിനു കിഴക്കേൽ ഇളംതോട്ടം നെത്ര്വിത്വം നൽകും. തുടർന്ന് സൺ‌ഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാസന്ധ്യയിൽ മദർ വെൽ രൂപത അധ്യക്ഷൻ റൈറ്റ് റെവ ജോസഫ് ടോൾ മുഖ്യ അഥിതി ആയിരിക്കും.

ആൽബിൻ കാർമൽ, ടീന ജോർജ് , മെറിൻ ക്ലാര ജേക്കബ് , അലൻ ബാബു , എബി ജോൺസൻ , ഇവാനാ മരിയ പോൾ, റിയാ റൂബി , ജസ്റ്റി മാത്യു , ബെനീറ്റ എബ്രഹാം , എൽവിൻ മാത്യു, ക്രിസ് കുര്യൻ , ക്രിസ്തുദാസ് ഹാരിസ് എന്നിവരാണ് ഈ വർഷത്തെ പ്രെസുദേന്തിമാർ.

 വി കുർബാനയിലും  നോവേനയിലും  മറ്റു തിരുക്കര്മ്മങ്ങളിലും  പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി  മതർവെൽ രൂപത സീറോ മലബാർ  ചാപ്ലിൻ   ഫാ ജോസഫ്‌ വെമ്പാടം തറ അറിയിച്ചു.