Latest News

പൊള്ളലേറ്റവരുടെ പടം ഫേസ്ബുക്കിലിട്ടത് പൊല്ലാപ്പായി! രക്ഷാപ്രവര്‍ത്തനത്തിനില്‍ പങ്കെടുത്തയാള്‍ക്ക് വിചാരണയും തടവും

2017-06-19 02:43:33am |

ല​ണ്ട​ൻ: ല​ണ്ട​നി​ൽ 24 നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഫേ​സ്​​ബു​കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത ഒ​​മേ​ഗ വൈ​കം​ബോ എ​ന്ന 43കാ​ര​ന്​ ജ​യി​ൽ​ശി​ക്ഷ. തീ​പ്പി​ടി​ത്ത​ത്തി​ൽ 58 പേ​ർ മ​രി​ച്ചി​രു​ന്നു. വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഒ​മേ​ഗ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​​​െൻറ അ​ടു​ത്താ​ണ്​ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി​മു​ഴു​വ​ൻ തീ​പി​ടി​ത്ത​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ നോ​ക്കി​നി​ന്ന്​ ഒ​മേ​ഗ പി​ന്നീ​ട്​ തീ​യ​ണ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന അ​ഗ്​​നി​ശ​മ​ന ജീ​വ​ന​ക്കാ​ർ​ക്ക്​ ചാ​യ​യും ന​ൽ​കി. പി​ന്നീ​ടാ​ണ്​ ഇ​ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ത്ത്​ ഫേ​സ്​​ബു​കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തം പ്രധാനമന്ത്രി തെരേസാ മേയ്ക്കു കടുത്ത തലവേദനയായിരുന്നു. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ മേയ ജനക്കൂട്ടത്തിന്റെ രോഷാഗ്നിയില്‍ വെന്തുരുകി. അതിരൂക്ഷമായ പ്രതിഷേധമാണ് ഉണ്ടായത്. ടവറില്‍നിന്നു മുപ്പതു മിനിറ്റ് ദൂരത്തുള്ള സെന്റ് ക്ലെമന്റ് പള്ളിയില്‍ തെരേസാ മേ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രകോപിതരായി അവര്‍ക്കെതിരേ തിരിഞ്ഞത്.

ദുരന്തത്തില്‍പെട്ടവരുടെ ബന്ധുക്കളെയും പ്രാദേശിക നേതാക്കളെയും കാണാനാണ് മേ അവിടെ എത്തിയത്. മേ പള്ളിയിലുണ്ടെന്ന് അറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതോടെ പള്ളിയുടെ വാതിലുകള്‍ അടച്ചു. തുടര്‍ന്ന് സുരക്ഷാവലയത്തിനുള്ളില്‍ കാറിലേക്കു നീങ്ങിയതോടെ ആളുകള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. 'നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു', കൊലയാളി, ഭീരു തുടങ്ങിയ വാക്കുകളാണ് പ്രതിഷേധക്കാന്‍ ഉപയോഗിച്ചത്. പൊലീസിനെ മറികടന്ന് ചിലര്‍ കാര്‍ വളഞ്ഞ് അതില്‍ ഇടിക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ അഭിസംബോധന ചെയ്യാതെ അവര്‍ മടങ്ങി.

പ്രതിഷേധം തണുപ്പിക്കാനായി കഴിഞ്ഞ ദിവസം ദുരന്തത്തില്‍ പെട്ടവര്‍ക്കായി അമ്പതു ലക്ഷം പൗണ്ടിന്റെ പാക്കേജ് മേ പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ദുരന്തത്തില്‍പെട്ടവരെ ആശ്വസിപ്പിക്കാന്‍ തെരേസാ മേ ഏറെ വൈകിയെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തിയ മേ അഗ്‌നിശമന സേനാംഗങ്ങളെ അഭിനന്ദിച്ച ശേഷം ദുരന്തത്തില്‍പെട്ടവരെ കാണാതെ മടങ്ങിയിരുന്നു.

അതേസമയം ഗ്രെന്‍ഫെല്‍ ടവര്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി സ്ഥിരീകരിച്ചു. ദുരന്തത്തില്‍ 100 പേരില്‍ കൂടുതല്‍ മരിച്ചിട്ടുണ്ടാകുമെന്നാണു പൊലീസ് ഇപ്പോള്‍ പറയുന്നത്. 74 പേരെ അഗ്‌നിബാധയ്ക്കു ശേഷം കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്. പൂര്‍ണമായും അഗ്‌നിക്കിരയായ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നാണു കരുതുന്നത്. 24 നിലകളിലായി 120 ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കെട്ടിടം മുഴുവന്‍ ഇപ്പോഴും പരിശോധിച്ചു തീര്‍ന്നിട്ടില്ല.