ആറു മാസം മുന്‍പ് ഭര്‍ത്താവ് വിടചൊല്ലി, മറുനാട്ടില്‍ ഒറ്റയ്ക്കു കഴിയാനാകാതെ ഭാര്യയും പിന്നാലെ! വസുമതി പണിക്കരുടെ മരണം അപൂര്‍വതയാകുന്നത് ഇങ്ങനെ

2017-03-13 02:24:04am |

നാട്ടില്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാകും. ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരണത്തിന് കീഴടങ്ങുന്നത് അപൂര്‍വമല്ല. എന്നാല്‍ ഇപ്പോള്‍ യുകെയിലും സമാനമായ ഒരു ദാമ്പത്യം. ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ വസുമതി പണിക്കരാണ് ഭര്‍ത്താവ് മരിച്ച് ആറു മാസം തികയുമ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെ മരണം വരിച്ചിരിക്കുന്നത്. പരേതയ്ക്ക് 79 വയസായിരുന്നു.

ആറു മാസം മുന്‍പാണ് ഭര്‍ത്താവ് ദേവദാസ പണിക്കര്‍ മരിച്ചത്. ലണ്ടനിലെ പിലിഗ്രിംസ്വേയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഇന്നലെ (ഞായറാഴ്ച) ന്യൂഹാം യൂണിവേഴ്‌സിറ്റിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാട്ടില്‍ കൊല്ലം പരവൂര്‍ സ്വദേശിയാണ്. 1977ല്‍ യുകെയിലെത്തിയതാണ് വസുമതിയും ഭര്‍ത്താവ് ദേവദാസും. അടുത്ത ബന്ധുക്കളെല്ലാം യുകെയിലാണ്. അതുകൊണ്ടുതന്നെ സംസ്‌കാരം ഇവിടെത്തന്നെ നടക്കും. അന്തോഞ്ജലി അര്‍പ്പിക്കാനുള്ള വിശദാംശങ്ങള്‍  ചുവടെ:

The gatherings will be held at 161 Plashet Grove, Eastham, E6 1AA.
 
To pay condolences and for further details please contact

Sudevan Narayanan (son-in- law) on 07949 742 491
Raju Senan (son-in- law) on 07901 826 773
Satheesh Kumar (son-in- law) on 07535 260 796