റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു പരുക്കേറ്റ പോള്‍ മാത്യുവിന്റെ നില ഗുരുതരമായി തുടരുന്നു; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്, സംഭവം നടന്ന സ്ഥലത്തെ ചിത്രങ്ങള്‍ കാണാം

2017-03-15 03:35:06am |

വിഥിന്‍ഷാ: മാഞ്ചെസ്റ്ററിലെ വിഥിന്‍ഷയില്‍ റോഡ് കുറുകെ കടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച പോള്‍ മാത്യു(42) നില  അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. പോളിനൊപ്പമുണ്ടായിരുന്ന മകള്‍ക്കും ഗുരുതരമായി പുരക്കേറ്റതായാണ് പോലീസ് നല്‍കുന്ന വിവരം. കോട്ടയം കൂടല്ലൂര്‍ സ്വദേശിയായ പോളും മകളും ഇന്നലെ  വൈകിട്ട് നാലേമുക്കാലോടെയാണ് അപകടത്തില്‍പ്പെട്ടത്.

മകളോടൊപ്പം സെന്റ്  ജോണ്‍ സ്‌കൂളിനു സമീപംറോഡ് കുറുകെ കടക്കുന്നതിനിടയില്‍  ഒരു ബസിനെ ഓവര്‍ ടെക്ക് ചെയ്തു വന്ന തദ്ദേശീയനായ ആള്‍ ഓടിച്ച കിയ പികാന്റോ കാര്‍ ഇടിച്ചാണ് ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റത്. ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ക്കു കൂടി പരിക്കുപറ്റിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് രണ്ടു വയസുള്ള കുട്ടിയാണ്. ഹോളിഹെഡ്ജ് റോഡും വുഡ്ഹൗസ് ലെയിനും ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. അപകട ശേഷം ഇരുറോഡുകളും അടച്ചു.

ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ പോളിനെ മാഞ്ചെസ്റ്റെര്‍ ആശുപതിയിലാണ് അദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ സാല്‍ഫോര്‍ഡ് ഹോപ്പ് ആശുപതിയിലേക്കു മാറ്റി. ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്. മകള്‍ അഞ്ചോലോയ്ക്ക ഒമ്പതു വയസു മാത്രമാണ് പ്രായം. ആഞ്ചലോയെ കുട്ടികളുടെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് വിവരം.

വിവരമറിഞ്ഞതുമുതല്‍ മലയാളികള്‍ കൂട്ടമായി ഇങ്ങോട്ടേക്കു എത്തുന്നുണ്ട് . അപകടാവസ്ഥ തരണം ചെയ്യന്നതിനായി എല്ലാവരുടെയും പ്രാര്‍ഥനസഹായം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.