പോളിന്റെ നില മാറ്റമില്ലാതെ തുടരുന്നു, സങ്കടക്കടലില്‍ നിന്നു കരകയറാന്‍ പ്രാര്‍ഥനയോടെ മലയാളി സമൂഹം, മകളുടെ നില മെച്ചപ്പെട്ടു

2017-03-16 03:27:35am |

വിഥിന്‍ഷാ: മാഞ്ചെസ്റ്ററിലെ വിഥിന്‍ഷയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച പോള്‍ മാത്യുവിന്റെ നില മാറ്റമില്ലാതെ തുടരുന്നു. യുകെയിലെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനാ സഹായം അഭ്യര്‍ഥിച്ച് ഫാ. സജി മലയില്‍ പുത്തന്‍പുരയിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും പോളിന്റെ നിലയില്‍ കാര്യമായ മാറ്റം ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം പോളിനൊപ്പമുണ്ടായിരുന്ന മകള്‍ ഒമ്പതു വയസുകാരി ്ആഞ്ചലോ ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി.

കോട്ടയം കൂടല്ലൂര്‍ സ്വദേശിയായ പോളും മകളും ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് അപകടത്തില്‍പ്പെട്ടത്. മകളോടൊപ്പം സെന്റ്  ജോണ്‍ സ്‌കൂളിനു സമീപംറോഡ് കുറുകെ കടക്കുന്നതിനിടയില്‍  ഒരു ബസിനെ ഓവര്‍ ടെക്ക് ചെയ്തു വന്ന തദ്ദേശീയനായ ആള്‍ ഓടിച്ച കിയ പികാന്റോ കാര്‍ ഇടിച്ചാണ് ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റത്. ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ക്കു കൂടി പരിക്കുപറ്റിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് രണ്ടു വയസുള്ള കുട്ടിയാണ്. ഇവരുടെ പരുക്കും ഗുരുതരമല്ല.

ഹോളിഹെഡ്ജ് റോഡും വുഡ്ഹൗസ് ലെയിനും ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. അപകട ശേഷം ഇരുറോഡുകളും അടച്ചു. ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ പോളിനെ മാഞ്ചെസ്റ്റെര്‍ ആശുപതിയിലാണ് അദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ സാല്‍ഫോര്‍ഡ് ഹോപ്പ് ആശുപതിയിലേക്കു മാറ്റി. ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്.

മകള്‍ അഞ്ചോലോയ്ക്ക ഒമ്പതു വയസു മാത്രമാണ് പ്രായം. ആഞ്ചലോയെ കുട്ടികളുടെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് വിവരം. വിവരമറിഞ്ഞതുമുതല്‍ മലയാളികള്‍ കൂട്ടമായി ഇങ്ങോട്ടേക്കു എത്തുന്നുണ്ട് . അപകടാവസ്ഥ തരണം ചെയ്യന്നതിനായി എല്ലാവരുടെയും പ്രാര്‍ഥനസഹായം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി യുകെ വാര്‍ത്ത അടക്കമുള്ള മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയിരുന്നു.