മരണത്തിലും അനേകര്‍ക്ക് ജീവിതം പകര്‍ന്ന് പോള്‍ മാത്യു! അവയവങ്ങള്‍ പല കുടുംബങ്ങള്‍ക്കും പുതുപ്രതീക്ഷയാകും, മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ആശ്വാസം പകര്‍ന്ന് ഒപ്പം

2017-03-17 02:33:23am |

മാഞ്ചെസ്റ്റര്‍: വിഥിന്‍ഷോയില്‍ ചൊവ്വാഴ്ച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോള്‍ ജോണ്‍ സ്വര്‍ഗ്ഗ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത് നിരവധി പേര്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ പകര്‍ന്ന്. കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ പോളിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ മരണത്തിന്റെ പിടിയില്‍ നിന്ന രക്ഷിച്ചു നിര്‍ത്തിയെങ്കിലും ഒടുവില്‍ അനിവാര്യമായ വിധിക്ക് വിട്ടുകൊടുക്കുകയായിരുന്നു. പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം അക്ഷരാര്‍ഥത്തില്‍ സ്തബ്ദരായി.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പോള്‍ ജോണിനെ സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയ്ക്ക് കാര്യമായ ക്ഷതമേറ്റ പോളിന്റെ ജീവന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായി പരുക്കേറ്റങ്കിലും അപകടനില തരണം ചെയ്താതായാണ് റിപ്പോര്‍ട്ട്.

പോളിന്റെ മുഴുവന്‍ ആന്തരികവയവങ്ങളും ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. പോളിന്റെ കുടുംബത്തിന് സാന്ത്വനമാകാന്‍ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. 42 വയസ്സുള്ള പോള്‍ വിഥിന്‍ഷോ ബെഞ്ചില്‍ ഭാര്യ മിനിക്കും മക്കളായ കിംബര്‍ലിക്കും എയ്ഞ്ചലക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. നാ്ട്ടില്‍ കോട്ടയം കൂടല്ലൂര്‍സ്വദേശിയാണ്.

ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇവരെ ഇരുവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടിയേയും ഇടിച്ച് വീഴ്ത്തി. നിരവധി പോലീസ് വാഹനങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നു. എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

പോള്‍ ജോണിന്റെ ആകസ്മിക നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, ജോയിന്റ് സെക്രെട്ടറി സിന്ധു ഉണ്ണി, റീജിയണല്‍ പ്രസിഡണ്ട് ഷീജോ വര്‍ഗീസ്, എംഎംസിഎ പ്രസിഡണ്ട് ജോബി മാത്യു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

കോട്ടയം കൂടല്ലൂര്  സ്വദേശിയായ പോളും മകളും ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് അപകടത്തിലപ്പെട്ടത്.ഹോളിഹെഡ്ജ് റോഡും വുഡ്ഹൗസ് ലെയിനും ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. ഉടന്‍തന്നെ എയര്‍ ആംബുലന്‍സ് അടക്കം എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പോളിനെ മാഞ്ചെസ്റ്റെര്‍ ആശുപത്രിയിലാണ് അദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ സാല്j;ഫോരഡ് ഹോപ്പ് ആശുപതിയിലേക്കു മാറ്റിയിരുന്നു. അപകടം നടന്നത് മുതല്‍ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം പോളിന്റെ കുടുംബത്തിന് സഹായവുമായി ആശുപത്രയില്‍ ഉണ്ടായിരുന്നു.

കൂടല്ലൂര്‍ സ്വദേശിയായ പോള്‍ മാഞ്ചസ്റ്ററിലെ ക്‌നാനായ സമുദായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. സെന്റ് ജോണ്‍സ് ചാപ്പലില്‍ പോളിന് വേണ്ടി വിശുദ്ധ കുര്‍്ബാന ഉണ്ടായിരിക്കുമെന്ന് ഫാ സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.