Latest News

രണ്ടു മലയാളി മരണവാര്‍ത്തകള്‍ കൂടി! യുകെയിലെ മലയാളി നഴ്‌സ് ആലിസ് മരണമടഞ്ഞത് നാട്ടില്‍ അവധിക്കു പോയപ്പോള്‍, റെഡിങിലെ എട്ടു വയസുകാരന് രോഗം ഒരുക്കിയ വിധി

2017-09-13 01:37:02am |

യുകെ മലയാളി സമൂഹത്തില്‍ മലയാളിയുടെ മരണ പരമ്പര തുടരുന്നു. ഇന്നലെ എട്ടു വയസുകാരന്‍ അടക്കം രണ്ടു മലയാളികളുടെ നിര്യാണവാര്‍ത്തയാണ് യുകെ മലയാളികളെ കാത്തിരുന്നത്. നാട്ടില്‍ അവധിക്കു പോയ വെംബ്ലിയിലെ മലയാളി നഴ്‌സ് ആലീസ് ബോബിയും റെഡിങില്‍ എട്ടു വയസുകാരന്‍ ജോവയുമാണ് മലയാളി സമൂഹത്തിന് വേദനകള്‍ സമ്മാനിച്ചു മരണത്തിനു കീഴടങ്ങിയത്.

നാട്ടില്‍ അവധിക്കുപോയ മലയാളി നഴ്‌സ് ആലിസ് ബോബി സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങയത്. കൊച്ചുവേലത്ര ബോബിയുടെ ഭാര്യയാണ് ആലിസ്. ഫെബിന്‍  ഫെമില്‍ എന്നിവരാണ് മക്കള്‍. ഇരവിമംഗലം തെരുകാട്ടില്‍ കുടുംബാഗമാണ്. ചിങ്ങവനം സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളിയില്‍ സംസ്‌കാരം നടക്കും.

പത്തു വര്‍ഷമായി റെഡിങില്‍ താമസിക്കുന്ന മലയാളിയായ ചാക്കോ ജോര്‍ജിന്റെ മകനാണ് ഇന്നലെ മരിച്ച എട്ടു വയസുകാരന്‍ ജോവ. ജന്മനാ രോഗ ബാധിതനായിരുന്നു. തിടനാട് സ്വദേശിയായ ചാക്കോ ജോര്‍ജിന്റെ മൂന്നു മക്കളില്‍ രണ്ടാമനാണ്.  ഓക്ടഫോര്‍ഡ് ജോണ്‍ ബ്രാഡ്‌ലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം അടുത്തയാഴ്ചയോടെ യുകെയില്‍ നടത്തും. മരണവാര്‍ത്തയുടെ വിഡിയോ ചുവടെ: