Latest News

10 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും കു​ഞ്ഞി​​െൻറ അ​മ്മൂ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി; അമേരിക്കയിൽ ഇ​ന്ത്യ​ൻ വം​ശ​ജ​െൻറ വ​ധ​ശി​ക്ഷ ഫെ​ബ്രു​വ​രി​യി​ൽ

2018-01-12 02:10:18am |

വാ​ഷി​ങ്ട​ൺ: യു.​എ​സി​ൽ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നെ ഫെ​ബ്രു​വ​രി​യി​ൽ തൂ​ക്കി​ലേ​റ്റും. ആ​ന്ധ്ര​പ്ര​ദേ​ശ്​ സ്വ​ദേ​ശി​യാ​യ ര​ഘു​ന​ന്ദ​ൻ യ​ൻ​ദാ​മു​രി(32) യെ​യാ​ണ്​ 10 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും കു​ഞ്ഞി​​െൻറ അ​മ്മൂ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫെ​​ബ്രു​വ​രി 23ന്​ ​തൂ​ക്കി​ലേ​റ്റു​ക. 

2014ൽ ​കേ​സി​ൽ ര​ഘു​ന​ന്ദ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്കു​ക​യാ​യി​രു​ന്നു. മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​യി അ​ടു​ത്ത വീ​ട്ടി​ലെ പ​ത്തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​െ​ന ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ അ​മ്മൂ​മ്മ ​െകാ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​ഞ്ഞും മ​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്കു​ന്ന ആ​ദ്യ ഇ​​ന്ത്യ​ൻ വം​ശ​ജ​നാ​ണ്​ ര​ഘു​ന​ന്ദ​ൻ.

Related image