Latest News

ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന റ​ഷ്യ​ൻ ചാ​ര​നെ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ബ്രി​ട്ട​ന്​, അന്വേഷണച്ചുമതല നീല്‍ ബസുവിന്‌ അ​ന്താ​രാ​ഷ്​​ട്ര പി​ന്തു​ണ; പങ്കില്ലെന്ന് റഷ്യ

2018-03-14 02:18:22am |

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ക​ഴി​യു​ന്ന റ​ഷ്യ​ൻ ചാ​ര​നെ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല്ലാ​ൻ  ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ  പ​ങ്കി​ല്ലെ​ന്ന്​ റ​ഷ്യ. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന പി​ന്തു​ണ  ത​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി ബ്രി​ട്ട​ൻ അ​റി​യി​ച്ചു. 

നാ​റ്റോ​സ​ഖ്യ​വും യു.​എ​സു​മ​ട​ക്കം നി​ര​വ​ധി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​യും എ​ല്ലാ​വ​രും ​ഇ​ക്കാ​ര്യ​ത്തി​ൽ ​െഎ​ക്യ​ദാ​ർ​ഢ്യം  പ്ര​ക​ടി​പ്പി​ച്ച​താ​യും ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു. മു​ൻ റ​ഷ്യ​ൻ ചാ​ര​നാ​യ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ മാ​ർ​ച്ച് നാ​ലി​ന്​ സാ​ലി​സ്​​െ​ബ​റി​യി​ൽ​വെ​ച്ചു​ണ്ടാ​യ വി​ഷ​പ്ര​യോ​ഗ​ത്തെ​ക്ക​ു​റി​ച്ച്​ റ​ഷ്യ​ക്ക്​ എ​ത്ര​ത്തോ​ളം കാ​ര്യ​ങ്ങ​ള​റി​യാ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​വെ​ച്ച്​ സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൗ​ര​നെ നാ​ണം​കെ​ട്ട രീ​തി​യി​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ റ​ഷ്യ​ക്ക്​ പ​ങ്കു​ണ്ടാ​യി​ര​ു​ന്നെ​ന്ന്​  അ​വ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തു. 

ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്കു പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന​ത്​ അ​സം​ബ​ന്ധ​മാ​ണെ​ന്നും സ്​​ക്രി​പാ​ലി​നെ​തി​രെ പ്ര​യോ​ഗി​ച്ച നെ​ർ​വ്​ ഏ​ജ​ൻ​റി​​െൻറ സാ​മ്പ്​​ൾ ബ്രി​ട്ട​ൻ ന​ൽ​കാ​ത്ത​പ​ക്ഷം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും  റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ​​റോ​വ്​ വ്യ​ക്​​ത​മാ​ക്കി. വധശ്രമത്തെക്കുറിച്ച് അന്വേഷിക്കുക സ്കോട്‌ലൻഡ്‌ യാർഡ് പൊലീസിലെ ഇന്ത്യൻ വംശജൻ നീൽ ബസു. സ്കോട്‌ലൻഡ് യാർഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിലാണു ബസു സുപ്രധാന ദൗത്യം ഏറ്റെടുത്തത്.

മെട്രൊപ്പൊലീറ്റൻ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ബസുവിന് സ്പെഷലിസ്റ്റ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമ്മിഷണർ പദവിയിലേക്കു സ്ഥാനക്കയറ്റം നൽകിയിരുന്നു. മുൻ റഷ്യൻ ഇരട്ടച്ചാരനും മകൾക്കും നേരെ പ്രയോഗിച്ചതു റഷ്യൻ നിർമിത വിഷമാണെന്നും സംഭവത്തിനു പിന്നിൽ റഷ്യൻ സർക്കാരിന്റെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞതിനു പിന്നാലെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.

സോൾസ്ബ്രിയിലെ ഷോപ്പിങ് മാളിലെ ബെഞ്ചിൽ സ്ക്രീപലിനെയും മകൾ യുലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തുന്നതിനു തൊട്ടുമുൻപുള്ള മുക്കാൽ മണിക്കൂർ കേന്ദ്രീകരിച്ചാണു സ്കോട്‌ലൻഡ്‌ യാർഡ് നീങ്ങുന്നത്. ആ സമയത്ത് സ്ക്രീപലിനെ അദ്ദേഹത്തിന്റെ ചുവന്ന കാറിൽ കണ്ടവരുണ്ടെങ്കിൽ അറിയിക്കാൻ നീൽ ബസു ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

ഇതിനിടെ, നോവിചോക് എന്ന ‘രാസായുധ’ത്തിന്റെ സ്രഷ്ടാവായ റഷ്യൻ ശാസ്ത്രജ്ഞൻ ഡോ. വിൽ മിർസയനോവ് രാസവസ്തുവിന്റെ ദൂരവ്യാപക ദൂഷ്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകി. രാസവസ്തുവുമായി നേരിയ സമ്പർക്കമുണ്ടായാൽപ്പോലും വർഷങ്ങളോളം അതു രോഗകാരണമാകാമെന്നാണു മിർസയനോവ് വെളിപ്പെടുത്തിയതെങ്കിലും ആശങ്ക വേണ്ടെന്നാണ് ബ്രിട്ടിഷ് അധികൃതരുടെ നിലപാട്.