Latest News

യുകെയില്‍ സോളിസിറ്ററായാല്‍ ഇന്ത്യയില്‍ വാദിക്കാന്‍ പറ്റില്ല! യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ അഭിഭാഷകർക്ക്​ ഇന്ത്യയിൽ പ്രാക്​ടീസ്​ പറ്റില്ലെന്ന്​ സുപ്രീംകോടതി

2018-03-14 02:22:31am |

വി​ദേ​ശ നി​യ​മ സ്​​ഥാ​പ​ന​ങ്ങ​ൾ​ ഇ​ന്ത്യ​യി​ൽ ഒാ​ഫി​സു​ക​ൾ തു​റ​ക്കാ​നോ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ർ​ ഇ​ന്ത്യ​ൻ കോ​ട​തി​ക​ളി​ൽ പ്രാ​ക്​​ടീ​സ്​ ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​ച്ചു. എ​ന്നാ​ൽ, വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ ക​ക്ഷി​ക​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​വി​ടെ​യെ​ത്തി ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കി മ​ട​ങ്ങാം. ഇൗ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റും ബാ​ർ കൗ​ൺ​സി​ലും കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

ജ​സ്​​റ്റി​സു​മാ​രാ​യ ആ​ദ​ർ​ശ്​ കു​മാ​ർ ഗോ​യ​ൽ, ​േരാ​ഹി​ൻ​റ​ൺ എ​ഫ്. ന​രി​മാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​  വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ർ​ക്ക്​ നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ ഇ​ന്ത്യ​യി​ലെ​ത്തി നി​യ​മോ​പ​ദേ​ശം ന​ൽ​കാ​മെ​ന്ന 2012ലെ ​മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളി​ൽ വി​ദേ​ശ അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്​ ത​ട​യാ​നാ​കി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, അ​വ​ർ​ക്ക്​ ഇ​ന്ത്യ​യി​ലെ നി​യ​മ​വൃ​ത്തി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​യി​രി​ക്കും. മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ബാ​ർ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. കേ​സി​ൽ, യു.​കെ, യു.​എ​സ്.​എ, ഫ്രാ​ൻ​സ്, ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 30ഒാ​ളം നി​യ​മ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വാ​ദ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു.